കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒരുമിച്ച ഓര്‍ഡിനറി സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത നിഷേധിച്ച് സിനിമയുടെ നിര്‍മ്മാതാവ് രാജീവ് ഗോവിന്ദന്‍.
ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന നിലയില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്ത് പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രാജീവ് ഗോവിന്ദന്‍.
‘ഓര്‍ഡിനറിയുടെ രണ്ടാം ഭാഗത്തെ പറ്റി ആലോചിച്ചിട്ടില്ല. അങ്ങനെ ഒരു പദ്ധതിക്കായി ആരും തന്റെ അനുമതി വാങ്ങുകയോ അതിനെക്കുറിച്ച് അറിയിക്കുകയോ ചെയ്തിട്ടില്ല. കുഞ്ചാക്കോ ബോബനുമായോ ബിജു മേനോനുമായോ അങ്ങനെ ഒരു സംഭാഷണമോ ചര്‍ച്ചയോ നടത്തിയിട്ടില്ല’, രാജീവ് ഗോവിന്ദന്‍ പറഞ്ഞു.
കുഞ്ചാക്കോ ബോബന്‍ ബിജു മേനോന്‍ കൂട്ടുകെട്ടിലെ ഹിറ്റുകള്‍ക്ക് തുടക്കം കുറിച്ച സിനിമയായിരുന്നു 2012ല്‍ പുറത്തിറങ്ങിയ ഓര്‍ഡിനറി. ഗവിയുടെ പശ്ചാത്തലത്തില്‍ എത്തിയ ചിത്രം സുഗീത് ആയിരുന്നു സംവിധാനം ചെയ്തത്.
പത്തനംതിട്ടയിൽ നിന്ന് ആങ്ങമൂഴി വഴി ഗവി ഗ്രാമത്തിലേക്ക് പോകുന്ന KSRTC ബസിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ജീവിതമാണ് സിനിമയുടെ ഇതിവൃത്തം.
അടുത്തതായി പൃഥ്വിരാജ് നായകനായ ബ്രഹ്മാണ്ഡ ചിത്രം ‘കാളിയൻ’ നിർമ്മിക്കുന്നത് രാജീവ് ഗോവിന്ദനാണ്. ഈ സിനിമ 2022 ഓടെ പ്രവർത്തനമാരംഭിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.