John Brittas : പ്രവാസികള്‍ക്ക് പുനരധിവാസ പാക്കേജിനായി പ്രത്യേകം സഹായം നല്‍കില്ലെന്ന് കേന്ദ്രം

പ്രവാസികള്‍ക്ക് പുനരധിവാസ പാക്കേജിനായി പ്രത്യേകം സഹായം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം. കേരള സര്‍ക്കാര്‍ 2000 കോടി കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കഴിയില്ലെന്ന നിലാപാടാണ് കേന്ദ്രം സ്വീകരിച്ചത്. ജോണ്‍ ബ്രിട്ടാസ് എംപിക്ക് വിദേശകാര്യ മന്ത്രാലയം രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കോവിഡ് സാഹചര്യത്തിലടക്കം മറ്റ് രാജ്യങ്ങളില്‍ നിന്നും ജോലി നഷ്ടമായി തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്., ഇതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിനോടും സംസ്ഥാനം സഹായം ആവശ്യപ്പെട്ടത്. എന്നാല്‍ പ്രവാസികളുടെ പ്രശ്നങ്ങളെ തഴയുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്‌
. പ്രവാസികളുടെ പുനരധിവാസത്തിന് 2000 കോടിയുടെ പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് വിദേശകാര്യമന്ത്രാലയം രാജ്യസഭയില്‍ വ്യക്തമാക്കി. എന്നാല്‍ പാക്കേജ് അനുവദിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രനിലപാട്.

15ആം ധനകാര്യകമ്മീഷന്റെ കണക്ക് പ്രകാരം 2021 മുതല്‍ 2016 വരെ സംസം്ഥാനത്തിന് ലഭിക്കേണ്ടത് 37814 കോടിയാണ്. ഇതില്‍ 2021- 22 സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കേണ്ട് 19891 കോടി നല്‍കിയെന്നും, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ടത് 13,174 കോടിയെന്നും മറുപടിയില്‍ പറയുന്നുണ്ട്. ഈ മാസം 18 വരെ 4391 കോടി രൂപ നല്‍കിയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇതിന് പുറമേ ജിഎസ്ടി നഷ്ടപരിഹാരമായി 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 5766 കോടിയും, 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 8731 കോടിയും നല്‍കിയിട്ടുണ്ടെന്ന് മാത്രമാണ് കേന്ദ്രത്തിന്റെ മറുപടി. എന്നാല്‍ സംസ്ഥാനത്തിന് അവശ്യപ്പെട്ടതില്‍ കൂടുതല്‍ തുക തന്നിട്ടില്ലെന്നിരിക്കെ നിവലില്‍ അനുവദിച്ച പാക്കേജില്‍ നിന്നും പ്രവാസികളുടെ പുനരധിവാസത്തിനുള്ള തുക കണ്ടെത്താനാണ് കേന്ദ്ര മറുപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News