കാറിന്റെ വിന്‍ഡോയിലൂടെ കൊച്ചുകുട്ടി തെറിച്ചുവീണു; രക്ഷപ്പെടുത്തി നാട്ടുകാര്‍; വീഡിയോ

ട്രാഫിക് സിഗ്‌നലില്‍ നിന്നും വാഹനം എടുക്കുന്നതിനിടെ കാറിന്റെ വിന്‍ഡോയിലൂടെ കൊച്ചുകുട്ടി തെറിച്ചുവീണു. കാര്‍ നീങ്ങുന്നതിനിടെ പിന്‍സീറ്റിലെ വിന്‍ഡോയിലൂടെ പുറത്തേക്ക് നോക്കുന്നതിനിടെ കൊച്ചുകുട്ടി അബദ്ധത്തില്‍ താഴോട്ട് വീഴുകയായിരുന്നു. ഇതൊന്നും അറിയാതെ ഡ്രൈവര്‍ വാഹനം ഓടിച്ചുപോകുകയും ചെയ്യുന്നു. ചൈനയിലെ ഷാങ്ഹായിക്ക് സമീപമുള്ള നിങ്ബോയ് ട്രാഫിക് ജങ്ഷനിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

പിന്നാലെയുള്ള വാഹനത്തിലുള്ളവരാണ് കുട്ടി നടുറോഡില്‍ വീണുകിടക്കുന്നത് കണ്ടത്. അവര്‍ വാഹനം നിര്‍ത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയെ ആശുപത്രിയിലെത്തിച്ച ശേഷം നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News