National Herald: നാഷണല്‍ ഹെറാള്‍ഡ് വിഷയം; പ്രക്ഷുബ്ദമായി പാര്‍ലമെന്റിന്റെ ഇരു സഭകളും

നാഷണല്‍ ഹെറാള്‍ഡ്(National Herald) വിഷയത്തില്‍ പ്രക്ഷുബ്ദമായി പാര്‍ലമെന്റിന്റെ(Parliament) ഇരു സഭകളും. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു പ്രതിപക്ഷത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചു. സര്‍ക്കാര്‍ അന്വേഷണങ്ങലില്‍ ഇടപെടാറില്ലെന്നും, ഒരു പക്ഷേ യുപിഎ സര്‍ക്കാരിന്റെ കാലത്ത് അത്തരം ഇടപെടല്‍ നടന്നിട്ടുണ്ടാകാമെന്ന് പീയുഷ് ഗോയലും തിരിച്ചടിച്ചു. പ്രതിക്ഷത്തെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധിയും(Rahul Gandhi) വിമര്‍ശിച്ചു.

നാഷണല്‍ ഹെറാല്‍ഡ് ബില്‍ഡിംഗിലെ യങ് ഇന്ത്യ ഓഫീസ് ഇ ഡി സീല്‍ ചെയ്ത പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയത്. രാവിലെ കോണ്‍ഗ്രസിന്റഎ ലോകത്സഭ രാജ്യസഭാ എംപിമാര്‍ യോഗം ചേരുകയും ഇരു സഭകളിലും അടിയന്തര പ്രമേയ നോട്ടീസും നല്‍കിയിരുന്നു. ലോക്സഭയില്‍ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. പ്ലക്ക്കാര്‍ഡുകള്‍ സഭയില്‍ കൊണ്ടുവരരുതെന്ന നിര്‍ദേശമുള്ളതിനാല്‍ പ്ലക്ക് കാര്‍ഡികള്‍ ഇല്ലാതെയായിരുന്നു പ്രതിഷേധം.

ഓഉഫീല്‍ സീല്‍ ചെയ്തതില്‍ സോണിയ ഗാന്ധിയും അസ്വസ്ഥയാണെന്നാണ് സൂചന. ബ്രിട്ടീഷുകാര്‍ പോലും ചെയ്യാത്തതാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന വിമര്‍ശനവും കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്. രാജ്യസഭയിലും സമാന പ്രതിഷേധം ഉയര്‍ത്തി..പ്രതിപക്ഷത്തെ സമ്മര്‍ദത്തില്‍ ആക്കാനും അപമാനിക്കാനുമുള്ള ശ്രമമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചു. എന്‍ഫോഴ്സ്മെന്റ് നടപടികളില്‍ സര്‍ക്കാര്‍ ഇടപെടാറില്ലെന്നും യുപിഎ സര്‍ക്കാരിന്റെ കാലത്ത് അത്തരം ഇടപെടല്‍ നടന്നിട്ടുണ്ടാകാമെന്ന് പീയുഷ് ഗോയലും തിരിച്ചടിച്ചു.

സമ്മര്‍ദത്തിലാക്കി പ്രതിപക്ഷത്തെ നിശബ്ദരാക്കാനാണ് മോദിയും അമിത് ഷായും ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധിയും വിമര്‍ശിച്ചു. അതേസമയം, ഇ ഡി രാജെന്ന് വിമര്‍ശനം ഉന്നയിച്ച പ്രതിപക്ഷ അംഗങ്ങള്‍ക്ക് ചോദ്യോത്തര വേളയില്‍ ചോദ്യം ഉന്നയിക്കാനുള്ള അവസരവും നിഷേധിക്കപ്പെട്ടതിലും പ്രതിഷേധം ശക്തമാണ്. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതില്‍ സഭയ്ക്ക് പുറത്തേക്കും പ്രതിഷേധം വ്യാപിപ്പിക്കാനാണ് പ്രതിപക്ഷ ആലോചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News