
ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്രത്തിന് നേരെ വീണ്ടും ചോദ്യമുന്നയിച്ച് ജോണ്‍ ബ്രിട്ടാസ് എംപി(John Brittas). ഹൈക്കോടതികളില്‍ നിലവില്‍ 405 ജഡ്ജിമാരുടെ ഒഴിവുകളാണ് നികത്താന്‍ ഉളളത്.എന്നാല്‍ 2022ല്‍ രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ 100 ജഡ്ജിമാരുടെ ഒഴിവുകള്‍ മാത്രമാണ് നികത്തിയത് എന്ന് ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു രാജ്യസഭയില്‍ രേഖമുലം മറുപടി നല്‍കി.
കൊളീജിയം റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളില്‍ ഭൂരിഭാഗം ഒഴിവുകളും നികത്തുന്നതില്‍ വലിയ അനാസ്ഥയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്ത് വന്നത് . ഹൈക്കോടതികളില്‍ നിലവില്‍ 405 ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താനുണ്ട്. 175 പേരെയാണ് കൊളീജിയം ശുപാര്‍ശ ചെയ്തത്. പക്ഷേ 2022ല്‍ ഇതുവരെ 100 ജഡ്ജിമാരെ മാത്രമേ വിവിധ ഹൈക്കോടതിയികളിലായി നിയമിച്ചിട്ട് ഉളളു എന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു രാജ്യ സഭയില്‍ അറിയിച്ചു.
രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു നല്‍കിയ കണക്കുകളിലാണ് കേന്ദ്ര സര്‍ക്കാരിന്റെ അനാസ്ഥ വ്യക്തമാക്കുന്നത്. കൊളീജിയം റിപ്പോര്‍ട്ട് ചെയ്ത ശുപാര്‍ശകള്‍ നടപ്പിലാക്കുന്ന സമയ പരിധി സംബന്ധിച്ച് സുപ്രീംകോടതിയിലെ 2019ലെ ഉത്തരവ് പോലും അവഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.2019 സുപ്രീം കോടതി ഉത്തരവില്‍ പറയുന്ന സമയപരിധി ഇതിനുമുന്‍പ് തയ്യാറാക്കിയിരിക്കുന്ന എം ഒ പി യുടെ ഭാഗമല്ല എന്ന ന്യായമാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.ഹൈക്കോടതിയിലെ ജഡ്ജിമാരുടെ നിയമനത്തെ സംബന്ധിച്ചിടത്തോളം, ഇത് എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള ഒരു പ്രക്രിയയാണ് എന്നും.ജുഡീഷ്യറിയിലെ ഒഴിവുകള്‍ നികത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭരണഘടനാ തലത്തില്‍ നിരവധി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത് ഉണ്ടെന്നും ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കിരണ്‍ റിജിജു രാജ്യസഭയില്‍ മറുപടി നല്‍കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here