Muharram: മുഹറം അവധി മാറ്റി; തിങ്കളാഴ്ച പ്രവൃത്തി ദിവസം

മുഹറം(muharram) അവധി തിങ്കളാഴ്ചയില്‍ നിന്നും ചൊവ്വാഴ്‌യിലേക്ക് മാറ്റിയതായി സര്‍ക്കാര്‍ അറിയിച്ചു. ഹിജ്റ കലണ്ടര്‍ പ്രകാരം മുഹറം 10 ചൊവ്വാഴ്ച ആയതിനാലാണ് അവധി മാറ്റിയത്. ഇതുപ്രകാരം തിങ്കളാഴ്ച പ്രവൃത്തി ദിവസമായിരിക്കും. മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനര്‍നിശ്ചയിച്ചത്. നേരത്തെ അവധി ഓഗസ്റ്റ് എട്ടിനായിരുന്നു. ഇതാണ് ഓഗസ്റ്റ് ഒമ്പതിലേക്ക് മാറ്റിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍, സ്‌കൂളുകള്‍ തുടങ്ങിയവയ്ക്കടക്കം ചൊവ്വാഴ്ച്ച അവധിയായിരിക്കും.

വടകരയില്‍ ബസും ലോറിയും കൂട്ടിയിടിച്ചത് മുപ്പതോളം പേര്‍ക്ക് പരിക്ക്

കോഴിക്കോട് വടകരയില്‍ ബസും ലോറിയും കൂട്ടിയിടിച്ചത് മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. വടകര മുക്കാളിയിലാണ് സംഭവം. കോഴിക്കോട്ടേക്ക് വരുകയായിരുന്ന സ്വകാര്യ ബസും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബസിലുണ്ടായിരുന്ന മുപ്പതോളം പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വടകരയിലെ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News