രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയെ നാളെ അറിയാം

നാളെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയെ നാളെ അറിയാം. ബംഗാള്‍ മുന്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ഥി. ഗവര്‍ണറും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയാണ് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി.

രാജ്യസഭയിലെ 233 അംഗങ്ങളും ലോക്‌സഭയിലെ 543 അംഗങ്ങളുമാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത്. എന്‍ ഡി എ സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധന്‍കറും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയും തമ്മിലാണ് മത്സരം. രാജ്യത്തിന്റെ 14-ാം മത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പാാണ് നാളെ നടക്കുന്നത്. വോട്ടെണ്ണലും നാളെ തന്നെ നടക്കും. ജെ എം എമ്മിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും പിന്തുണ ഉറപ്പിക്കാന്‍ കഴിഞ്ഞത് പ്രതിപക്ഷത്തിന് വലിയ നേട്ടമാണ്.

ശിവസേന ഔദ്യോഗികമായി മാര്‍ഗരറ്റ് ആല്‍വയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും പാര്‍ട്ടിയിലെ ഭിന്നിപ്പുകള്‍ പ്രതിപക്ഷ ത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. ലോക്സഭയില്‍ 23ഉം രാജ്യസഭയില്‍ 16ഉം എംപിമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമന്ന് അറിയിച്ചു. അതേസമയം മായാവതിയുടെ ബി എസ് പിയും YS R കോണ്‍ഗ്രസും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജഗ്ദീപ്ധ ന്‍കറിനൊപ്പമാണ്.

ബിജെ പിക്ക് ലോക്സഭയില്‍ 303 അംഗങ്ങളും രാജ്യസഭയില്‍ 91 അംഗങ്ങളും ഉള്ളതിനാല്‍ ധന്‍ഖറിന് മൂന്നില്‍ രണ്ട് വോട്ടുകളുടെ പിന്തുണയോടെ വിജയിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിിന്റെ കാലാവധി ഈ മാസം 10 ന് അവസാനിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ മനോഭാവങ്ങള്‍ക്കെതിരെയുള്ള പോരാട്ടമായാണ് തിരഞ്ഞെടുപ്പിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ കാണുന്നത്. പ്രതിപക്ഷ ഐക്യം ശക്തമാക്കുന്നതിനുള്ള അവസരം കൂടിയാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News