Thenmala Dam: തെന്മല ഡാം നാളെ തുറക്കും; സമീപത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

തെന്മല ഡാം(Thenmala Dam) തുറക്കും. നാളെ രാവിലെ 11 മണിക്ക് ഡാം തുറന്നു വെള്ളമൊഴുക്കി വിടും. ഡാമില്‍ മൊത്തം സംഭരണ ശേഷിയുടെ 71 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. ഡാമിന്റെ 3 ഷട്ടറുകളും 50 സെന്റീമീറ്റര്‍ വീതമാകും ഉയര്‍ത്തുക. കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവരോട് ജാഗ്രതപാലിക്കാന്‍ നിര്‍ദേശം നല്‍കി.

അതിനിടെ കേരളത്തിലെ(Kerala) നാലു നദികളില്‍ അതീവ പ്രളയസാഹചര്യമാണെന്ന മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മിഷന്‍ രംഗത്തെത്തി. മീനച്ചലാര്‍, മണിമലയാര്‍, പമ്പയാര്‍, അച്ചന്‍കോവിലാര്‍ എന്നീ നാലു നദികളിലാണ് അതീവ പ്രളയ സാഹചര്യമുള്ളത്. ഈ പറഞ്ഞ നാല് നദികള്‍ ഉള്‍പ്പടെ എല്ലാ നദികളിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു വരുകയാണ്. സംസ്ഥാനത്തെ എല്ലാ ഡാമുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. ഇടുക്കി, ഇടമലയര്‍ ഡാമുകളില്‍ ജലനിരപ്പ് 70 ശതമാനത്തിന് മുകളിലാണെന്നും കേന്ദ്രജല കമ്മീഷന്‍ വ്യക്തമാക്കുന്നു.

മുഹറം അവധി മാറ്റി; തിങ്കളാഴ്ച പ്രവൃത്തി ദിവസം

മുഹറം(muharram) അവധി തിങ്കളാഴ്ചയില്‍ നിന്നും ചൊവ്വാഴ്‌യിലേക്ക് മാറ്റിയതായി സര്‍ക്കാര്‍ അറിയിച്ചു. ഹിജ്റ കലണ്ടര്‍ പ്രകാരം മുഹറം 10 ചൊവ്വാഴ്ച ആയതിനാലാണ് അവധി മാറ്റിയത്. ഇതുപ്രകാരം തിങ്കളാഴ്ച പ്രവൃത്തി ദിവസമായിരിക്കും. മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനര്‍നിശ്ചയിച്ചത്. നേരത്തെ അവധി ഓഗസ്റ്റ് എട്ടിനായിരുന്നു. ഇതാണ് ഓഗസ്റ്റ് ഒമ്പതിലേക്ക് മാറ്റിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍, സ്‌കൂളുകള്‍ തുടങ്ങിയവയ്ക്കടക്കം ചൊവ്വാഴ്ച്ച അവധിയായിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News