നോൺവെജ് (Non-vegetarian) ഭക്ഷണം ഇഷടപ്പെടുന്നവർക്ക് ഡയറ്റ് നിയന്ത്രിക്കുന്നതിൽ വലിയ ബുദ്ധിമുട്ട് നേരിടാറുണ്ട്. ചിക്കനാണ് നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ആളുകൾ കഴിയ്ക്കുന്നത് എങ്കിലും, പൊറോട്ടയും ബീഫും തമ്മിലുള്ള കോമ്പിനേഷൻ കളയാൻ പറ്റില്ല. എന്നാൽ ബീഫിനോട് താൽപര്യമില്ലാത്തവർ മട്ടനിലേക്ക് ചായും. എന്നാൽ മട്ടന് (Mutton) അധികം ഫാൻസില്ല. മട്ടൻ ആരോഗ്യത്തിന് നല്ലതല്ല എന്ന ധാരണയുടെ പുറത്ത് പലരും കഴിക്കാറില്ല. എന്നാൽ മട്ടന് ചിക്കനെക്കാളും ഗുണമുണ്ട് എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
മട്ടനിൽ കലോറിയും കൊഴുപ്പും (fat) കുറവാണ്. മാത്രമല്ല പ്രോട്ടീനും വളരെ കൂടുതലാണ്. കൂടാതെ അയൺ, പൊട്ടാസ്യം എന്നിവയും മട്ടനിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ചിക്കനിലുള്ളതിനേക്കാൾ മട്ടനിൽ സോഡിയം കുറവാണ്. മാത്രമല്ല ചിക്കന്റെ ചില ഭാഗങ്ങളിൽ ഫാറ്റ് കൂടുതലാണ്. ചിക്കൻ കഴിക്കുമ്പോൾ ബ്രസ്റ്റ് ഭാഗം കഴിക്കുന്നതാണ് ഉത്തമം. കാരണം ബ്രസ്റ്റിൽ ഫാറ്റ് കുറവാണ്. അമിതവണ്ണം പ്രശ്നമുള്ളവർ ബ്രസ്റ്റ് ഭാഗം കഴിയ്ക്കുന്നതാണ് നല്ലത്.
എന്നാൽ കൂടുതൽ അളവിൽ മട്ടൻ കഴിയ്ക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. ഏത് മാംസം കഴിച്ചാലും അധികമായാൽ കൊളസ്ട്രോൾ, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ അലട്ടാൻ തുടങ്ങും. സംസ്കരിച്ച ഇറച്ചിയും റെഡ് മീറ്റും ധാരാളമായി കഴിയ്ക്കുന്നവരിൽ കാൻസർ സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ പഠനം അനുസരിച്ച് റെഡ് മീറ്റ് കഴിയ്ക്കുന്നവരിൽ കാൻസർ സാധ്യത കൂടുമെന്നും പറയുന്നു.
ശരീരഭാരം കുറയ്ക്കാൻ എന്ത് തെരഞ്ഞെടുക്കാം?
ഇരുമ്പ്: റെഡ് മീറ്റിൽ വൈറ്റ് മീറ്റിൽ ഉള്ളതിനേക്കാൾ കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. 100 ഗ്രാം വൈറ്റ് മീറ്റിൽ 1.3 മി.ഗ്രാം ഇരുമ്പ് മാത്രമാണ് ഉള്ളത്. എന്നാൽ മട്ടനിൽ ഇത് 20 ഗ്രാം ആണ്.
ഫാറ്റ്: റെഡ് മീറ്റിനെക്കാൾ ഫാറ്റ് കുറവ് വൈറ്റ് മീറ്റിലാണ്. റെഡ് മീറ്റിൽ ധാരാളം ഫാറ്റ് അടങ്ങിയിരിക്കുന്നത് ഹൃദ്രോഗ സാധ്യത കൂട്ടാൻ സാധ്യതയുണ്ട്.
പ്രോട്ടീൻ: മട്ടനിലും ചിക്കനിലും ഏകദേശം ഒരേ അളവിലാണ് പ്രോട്ടീൻ അടങ്ങിയിരിക്കുന്നത്.
വൈറ്റമിൻ: റെഡ് മീറ്റിൽ വൈറ്റമിൻ ബി 12 അടങ്ങിയിട്ടുണ്ട്. എന്നാൽ ബി 2, ബി 3, ബി 5, ബി 6 എന്നിവ രണ്ട് തരം മീറ്റിലും അടങ്ങിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.