P K Navas: പി കെ നവാസിനെതിരെ ഹരിത നേതാക്കള്‍ പൊലീസിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് കൈരളി ന്യൂസിന്

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരെ ഹരിത നേതാക്കള്‍ പോലീസിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് കൈരളി ന്യൂസിന്. കോഴിക്കോട് ചേര്‍ന്ന എം.എസ്.എഫ് യോഗത്തില്‍ നവാസ് അപമാനിച്ച് സംസാരിച്ചെന്ന് മുന്‍ ജനറല്‍ സെക്രട്ടറി നജ്മ തബ്ഷിറ. അധിക്ഷേപ പരാമര്‍ശമുണ്ടായതായി പികെ നവാസ് സമ്മതിച്ചിരുന്നുവെന്നാണ് ഫാത്തിമ തഹ്ലിയയുടെ മൊഴി.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരെ മുന്‍ഹരിത നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തിലടക്കം ഉയര്‍ത്തിയ ആരോപണം പൂര്‍ണ്ണമായും ശരിവെക്കുന്നതാണ് പോലീസിനും കോടതിക്കും നല്‍കിയ മൊഴികള്‍. 2021 ജൂണ്‍ 24ന് കോഴിക്കോട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പി.കെ നവാസ് അധിക്ഷേപ പരാമര്‍ശം നടത്തിയതെന്ന് മുന്‍ ജനറല്‍ സെക്രട്ടറി നജ്മ തബ്ഷിറ നല്‍കിയ മൊഴിയില്‍ പറയുന്നു. വേശ്യക്കും അവരുടെതായ വിശദകരണം ഉണ്ടാവുമെന്ന് പറഞ്ഞാണ് നവാസ് പ്രസംഗിക്കാന്‍ ക്ഷണിച്ചത്. പരാമര്‍ശം മോശമായിപ്പോയെന്ന് ഞാന്‍ പ്രതികരിച്ചതായി നജ്മ പറയുന്നു.

യോഗത്തിലെ ഏകപെണ്‍കുട്ടിയായിരിക്കെ അപ്പോഴത്തെ മാനസികാവസ്ഥയില്‍ കൂടുതലൊന്നും പറയാന്‍ കഴിഞ്ഞില്ല. ഹരിതയെ നിയന്ത്രിക്കുന്നത് യാസര്‍ എടപ്പാളെന്ന വ്യക്തിയാണെന്നും അയാളുടെ കയ്യില്‍ പെണ്‍കുട്ടികളുടെ വീഡിയോ ഉണ്ടെന്നുമായിരുന്നു നവാസ് ആരോപണം. തുടര്‍ന്ന് ബഹളത്തോടെയാ യോഗം അവസാനിച്ചു.. യോഗം കഴിഞ്ഞ ഉടന്‍ ഹരിത പ്രസിഡന്റ് മുഫീദ തസ്നിയെയും മറ്റ് നേതാക്കളെയും ഇക്കാര്യം അറിയിച്ചിരുന്നു. അടുത്ത ദിവസം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് ഹരിത പരാതി നല്‍കിയിരുന്നതായും നജ്മയുടെ മൊഴിയില്‍ പറയുന്നു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജുലൈ അഞ്ചിന് പി.കെ നവാസിനെയും ഹരിത നേതാക്കളെയും MSF ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നുവെന്നാണ് എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്ലിയ നല്‍കിയ മൊഴി. അവിടെ വെച്ച് നജ്മക്കെതിരെ മോശം പരാമര്‍ശം നടത്തിയതായി നവാസ് സമ്മതിച്ചതായും തെഹ്ലിയ നല്‍കിയ മൊഴിയില്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജുലൈ 12ന് ലീഗ് സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവന്നും ഫാത്തിമ തഹ്ലിയയുടെ മൊഴിയില്‍ പറയുന്നുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ പി.കെ നവാസിനെതിരെ സ്ത്രീയെ അധിക്ഷേപിച്ചു എന്ന കുറ്റം ചുമത്തി എടുത്ത കേസില്‍ കോടതി നടപടികള്‍ പുരോഗമിക്കുകയാണ്. കേസില്‍ നവാസിനെതിരെ മൊഴി നല്‍കിയതിന് എം.എസ്.എഫ് പ്രസിഡന്റായിരുന്ന ലത്തീഫ് തുറയൂറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും, ഹരിത നേതാക്കളെ പിന്തുണച്ച തെഹ്ലിയയെ ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News