Elamaram Kareem: പുതിയ വനസംരക്ഷണ ചട്ടം അസാധുവാക്കണം; എളമരം കരീം എംപിയുടെ നോട്ടീസ്

പുതിയ വനസംരക്ഷണ ചട്ടം അസാധുവാക്കണം എന്നാവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി(Elamaram Kareem MP) നോട്ടീസ് നല്‍കി. സഭാചട്ടം 168 പ്രകാരം വനസംരക്ഷണ ചട്ടം അസാധുവായതായി പാര്‍ലമെന്റ് പ്രഖ്യാപിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വനസംരക്ഷണ നിയമത്തിലെ വിനാശകരമായ പുതിയ ദേഭഗതികള്‍ രാജ്യത്തെ വനമേഖലയെ മുഴുവന്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന തരത്തിലുള്ളവയാണ്.

പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിന് മുമ്പ് ഗ്രാമസഭകളുടെയും വനത്തില്‍ അധിവസിക്കുന്ന വിവിധ വിഭാഗങ്ങളുടെയും അനുമതി തേടണമെന്ന നിര്‍ദേശം ഉള്‍പ്പെടെ ആട്ടിമറിച്ചുകൊണ്ടാണ് ജൂണ്‍ 28ന് കേന്ദ്രസര്‍ക്കാര്‍ വനസംരക്ഷണ ചട്ടം ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്. ഇനി ഇതില്‍ കേന്ദ്രമായിരിക്കും അന്തിമാനുമതിയടക്കം നല്‍കുക. ഇതിനുപുറമേ ഇതുവരെ കര്‍ശനമായി വിലക്കിയിരുന്ന ഉള്‍ക്കാടുകളില്‍ പോലും പുതിയ ഭേദഗതിയനുസരിച്ച് ഖനനമടക്കമുള്ള പദ്ധതികള്‍ തുടങ്ങാന്‍ സാധിക്കും. പാര്‍ലമെന്റിന്റെ അനുമതി ചടങ്ങാക്കിയും നിയമം നേരിട്ട് ബാധിക്കുന്നവരുമായി ചര്‍ച്ച പോലും നടത്താതെയുമാണ് വിജ്ഞാപനമിറക്കിയത്.

ജൂണ്‍ 28ന് പ്രസിദ്ധീകരിച്ച ചട്ടങ്ങള്‍ ഓഗസ്റ്റ് 4ന് മാത്രമാണ് രാജ്യസഭയുടെ മേശപ്പുറത്ത് വെക്കുന്നത്. ഇത് അസാധുവാക്കി പൊതുജനാഭിപ്രായം ശേഖരിക്കുന്നതിന് പുറമേ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയുടെയും ആദിവാസി മന്ത്രാലയത്തിന്റെയും പരിഗണനയ്ക്കായി വിടണമെന്നും എളമരം കരീം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here