പൃഥ്വിരാജും ഷാജി കൈലാസും തങ്ങളുടെ പുതിയ ചിത്രമായ ‘കാപ്പ’ ചിത്രീകരണ തിരക്കിലാണ്. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നടൻറെ പുതിയ ക്യാരക്ടർ പോസ്റ്ററും പുറത്തുവന്നിരുന്നു.ഇപ്പോഴിതാ ചിത്രീകരണ സംഘത്തിനൊപ്പം ആസിഫ് അലിയും അന്ന ബെന്നും ചേർന്നുവെന്ന വാർത്ത പുറത്ത് വന്നിരിക്കുകയാണ്. ലൊക്കേഷനിൽ ഇരുവരും നിൽക്കുന്ന ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.
ആസിഫ് അലി, അന്ന ബെന്‍, ഇന്ദ്രന്‍സ്, നന്ദു തുടങ്ങി അറുപതോളം താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സാനു ജോണ്‍ വര്‍ഗ്ഗീസ് ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിർവഹിക്കുന്നു.ജസ്റ്റിന്‍ വര്‍ഗ്ഗീസ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
ADVERTISEMENT
അതേസമയം, കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ജൂലൈ 15നാണ് കാപ്പയുടെ ചിത്രീകരണം ആരംഭിച്ചത്. ജി ആര്‍ ഇന്ദുഗോപൻ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം.ഇന്ദു ഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മഞ്ജു വാര്യർ പിന്മാറിയതിന് പിന്നാലെയാണ് ദേശീയ അവാർഡ് ജേതാവ് കൂടിയായ അപർണ്ണ ചിത്രത്തിലെത്തുന്നത്.
ജിനു എബ്രഹാം, ഡോള്‍വിൻ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‍സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് ‘കാപ്പ’.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.