G R Anil: സര്‍ക്കാര്‍ ഒപ്പമുണ്ട്; ആശങ്ക വേണ്ട: ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ കാണാന്‍ നേരിട്ടെത്തി മന്ത്രി ജി ആര്‍ അനില്‍

കനത്ത മഴയെ(Heavy Rain) തുടര്‍ന്ന് ജില്ലയിലെ മലയോര മേഖലയായ വിതുര പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് തങ്ങളുടെ വീടുകളുടെ സുരക്ഷാ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍(G R Anil).

വിതുര ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ബോണക്കാട്,മക്കി, തള്ളച്ചിറ എന്നിവിടങ്ങളില്‍ നിന്നുള്ള വിവിധ കുടുംബങ്ങളിലെ 35 പേരെയാണ് ദുരിതാശ്വാസക്യാമ്പില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

ക്യാമ്പില്‍ കഴിയുന്നവര്‍ അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളില്‍ സംതൃപ്തരാണെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ സ്വന്തം വീടുകളുടെ സുരക്ഷാ കാര്യത്തില്‍ പലരും ആശങ്ക പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയതായും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ കല്ലാര്‍ മീന്‍മുട്ടിയില്‍ എത്തിയ വിനോദ സഞ്ചാരികള്‍ കുടുങ്ങിയ കല്ലാര്‍ ഇക്കോ ടൂറിസം മേഖലയും സന്ദര്‍ശിച്ചാണ് മന്ത്രി മടങ്ങിയത്. ജി. സ്റ്റീഫന്‍ എം.എല്‍.എ, ത്രിതല പഞ്ചായത്ത് ജന പ്രതിനിധികള്‍, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മന്ത്രിയെ അനുഗമിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here