Common Wealth Games: കോമണ്‍വെല്‍ത്ത് ഗെയിംസ്: മെഡലുറപ്പിച്ച് അമിത്, 200 മീറ്ററില്‍ ഹിമ ദാസ് സെമിയില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്(Common Wealth Games) ബോക്സിങ്ങില്‍ മെഡലുറപ്പിച്ച് ഇന്ത്യന്‍ താരം അമിത് പംഗാല്‍. പുരുഷന്മാരുടെ ഫ്‌ലൈവെയ്റ്റ് (48-51 കിലോഗ്രാം) വിഭാഗത്തില്‍ സ്‌കോട്ട്ലന്‍ഡിന്റെ ലെനന്‍ മുള്ളിഗനെ ഇടിച്ചിട്ടാണ് പംഗാലിന്റെ സെമിയിലേക്കുള്ള മുന്നേറ്റം. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇടിക്കൂട്ടില്‍ നിന്നും ഇന്ത്യയ്ക്കായി വെള്ളിമെഡല്‍ സ്വന്തമാക്കിയ താരമാണ് പംഗാല്‍.

വ്യക്തമായ ആധിപത്യത്തോടെയായിരുന്നു ഇന്ത്യന്‍ താരത്തിന്റെ മുന്നേറ്റം. ഇരുപതുകാരനായ സ്‌കോട്ടിഷ് താരത്തെ 5-0 എന്ന സ്‌കോറിനാണ് അമിത് പംഗാല്‍ പരാജയപ്പെടുത്തിയത്. പംഗാലിന്റെ മുന്നേറ്റത്തോടെ ബോക്സിങ്ങില്‍ ഇന്ത്യ നാലാമത്തെ മെഡലാണ് ഉറപ്പിച്ചത്. നിഖത് സരീന്‍ (50 കിലോഗ്രാം), നിതു ഗംഗാസ് (48 കിലോഗ്രാം), മുഹമ്മദ് ഹുസാമുദീന്‍ (57 കിലോഗ്രാം) എന്നിവരാണ് മെഡല്‍ ഉറപ്പിച്ച് സെമിഫൈനലിലെത്തിയ മറ്റുതാരങ്ങള്‍.

വനിതകളുടെ 200-മീറ്റര്‍ ഓട്ടത്തില്‍ സെമി ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ സ്റ്റാര്‍ സ്പ്രിന്റര്‍ ഹിമ ദാസ്. രണ്ടാം ഹീറ്റ്സില്‍ 23.42 സെക്കന്‍ഡില്‍ ഒന്നാമതായി ഫിനിഷ് ചെയ്താണ് ഹിമയുടെ മുന്നേറ്റം. ഹിമയേക്കാള്‍ മികച്ച സമയം കണ്ടെത്തിയ ആറ് താരങ്ങളാണ് സെമിയിലുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here