
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി. ലോങ്ജംപില്‍ ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ വെള്ളി മെഡല്‍ സ്വന്തമാക്കുന്നത്. 8.08 മീറ്റര്‍ ചാടിയാണ് ശ്രീശങ്കറിന്റെ ചരിത്രനേട്ടം. ബഹാമാസ് താരം ലഖ്വന്‍ നയണിനാണ് സ്വര്‍ണ്ണം. ശ്രീശങ്കര്‍ തന്റെ അഞ്ചാം ശ്രമത്തിലാണ് ലക്ഷ്യം കണ്ടത്.
ലോങ്ജംപിലെ ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന മുഹമ്മദ് അനീസ് യഹിയ അഞ്ചാം സ്ഥാനത്താണ്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് ശ്രീശങ്കറിന്റേത്. ഹൈജംപില്‍ തേജസ്വിന്‍ ശങ്കര്‍ നേടിയ വെങ്കലമാണ് മറ്റൊരു മെഡല്‍. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം പത്തൊന്‍പതായി.
K Rajan: മഴ തുടരുകയാണ്, എന്നാല്‍ ആശങ്ക വേണ്ട: മന്ത്രി കെ രാജന്‍
ഴ തുടരുകയാണെങ്കിലും ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജന്‍(K Rajan). ജാഗ്രത തുടരുകയാണ്. അമിതമായി ആശങ്കപ്പെടേണ്ട സാഹചര്യമില്ല. NDRF ടീം ക്യാമ്പ് ചെയ്യുന്നുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെ ബോട്ടുകള്‍ ആവശ്യമെങ്കില്‍ എത്തിയ്ക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ക്യാമ്പിലുള്ളവര്‍ ഇന്നു രാത്രി തിരിച്ചു പോവരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here