Blue Alert | കക്കി റിസർവോയറിൽ ബ്ലു അലർട്ട്

കക്കി റിസർവോയറിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു .973. 7 5 മീറ്റർ ആണ് നിലവിലെ ജലനിരപ്പ് . ഇതോടെയാണ് കാക്കി റിസർവോയലിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചത് .

മുല്ലപ്പെരിയാർ ഡാം ഇന്ന് രാവിലെ 10 മണിക്ക് തുറക്കും

മുല്ലപ്പെരിയാർ ഡാം ഇന്ന് രാവിലെ 10 മണിക്ക് തുറക്കും . അണക്കെട്ടിലെ ജലനിരപ്പ് 136 അടി ഇന്നലെ രാത്രി പിന്നിട്ടിരുന്നു. 6592 ക്യുസെക്സ് ആണ് നിലവിലെ നീരൊഴുക്ക്. ഇതു തുടർന്നാൽ റൂൾകർവ് ലെവലായ 137.5 അടിയിലെത്തുമെന്നാണ് വിലയിരുത്തൽ. റൂൾ കർവ് പ്രകാരം 137.5 അടിയാണ് പരമാവധി സംഭരിക്കാൻ അനുമതിയുള്ള ജലനിരപ്പ്.

ജലനിരപ്പ് 136 അടിയിലെത്തിയതിനെ തുടർന്ന് തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് നൽകിയിരുന്നു. അധിക ജലം കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയിലാണ് തമിഴ്നാട്. മുല്ലപ്പെരിയാറിലെ വെള്ളം സംഭരിക്കുന്ന വൈഗ അണക്കെട്ട് നിറഞ്ഞതിനാൽ തുറന്നുവിട്ടിരിക്കുകയാണ്.

മുല്ലപ്പെരിയാർ വെള്ളം സ്പിൽവേയിലൂടെ ഒഴുക്കിവിടേണ്ടി വന്നാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി. ഇടുക്കി കല്ലാർ അണക്കെട്ടും ഇന്ന് തുറക്കാനിടയുണ്ട്. നിലവിൽ 822. 8 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഇത് 824 മീറ്ററിന് മുകളിലെത്തിയാൽ ഡാമിന്റെ ഷട്ടറുകൾ തുറക്കും. പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News