ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗം ഇന്ന് ആലപ്പുഴ ജില്ലയില്‍ എത്തിച്ചേരും

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗം ഇന്ന് ആലപ്പുഴ ജില്ലയില്‍ എത്തിച്ചേരും.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഇന്നലെ രാത്രി വൈകി ചേർന്ന അടിയന്തര യോഗത്തിന് ശേഷം ജില്ലാ കലക്ടർ കൃഷ്ണ തേജ അറിയിച്ചതാണിത്. ശക്തമായ മഴ തുടരുകയും കിഴക്കൻ വെള്ളത്തിന്‍റെ അളവ് ഗണ്യമായി വര്‍ധിക്കുകയും ചെയ്തതിനാൽ താഴ്ന്ന പ്രദേശങ്ങളില്‍നിന്നും ആളുകളെ അതിവേഗം ഒഴിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
പമ്പയാര്‍, അച്ചന്‍ കോവിലാര്‍, മണിമലയാര്‍ എന്നീ നദികളിലും കൈവഴികളിലും കക്കി-ആനത്തോട് റിസര്‍വോയറിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യമാണ്. കക്കി- ആനത്തോട് ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും ശക്തമായി മഴ തുടരുന്നുണ്ട്. ഡാം ഷട്ടറുകള്‍ ഉയര്‍ത്താനിടയുണ്ട്. ഈ സാഹചര്യത്തിൽ നദികളുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാൻ കൂടിയായ ജില്ലാ കളക്ടര്‍ വി.അര്‍. കൃഷ്ണ തേജ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here