കനത്ത മഴ : കോട്ടയം ജില്ലയിൽ 55 ദുരിതാശ്വാസ ക്യാമ്പുകൾ

മഴക്കെടുതിയെത്തുടർന്ന് കോട്ടയം ജില്ലയിൽ 55 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 505 കുടുംബങ്ങളിൽനിന്നുള്ള 1583 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വെള്ളപ്പൊക്കത്തെത്തുടർന്ന് കോട്ടയം, വൈക്കം, ചങ്ങനാശേരി എന്നിവിടങ്ങളിലാണ് ഇന്നലെ കൂടുതൽ ക്യാമ്പുകൾ തുറന്നത്. മീനച്ചിൽ താലൂക്ക് – 17, കാഞ്ഞിരപ്പള്ളി – 4, കോട്ടയം – 28, ചങ്ങനാശേരി-3, വൈക്കം- 3 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.
714 പുരുഷന്മാരും 636 സ്ത്രീകളും 243 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. കോട്ടയം താലൂക്കിൽ 662 പേരെയും മീനച്ചിലിൽ 592 പേരെയും കാഞ്ഞിരപ്പള്ളിയിൽ 195 പേരെയും ചങ്ങനാശേരിയിൽ 103 പേരെയും വൈക്കത്ത് 41 പേരെയുമാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News