section 144 : ദില്ലിയില്‍ നിരോധനാജ്ഞ; . ജനാധിപത്യത്തിന്റെ അന്ത്യമാണ് രാജ്യത്ത് കാണുന്നതെന്ന് രാഹുല്‍ ഗാന്ധി

ദില്ലിയില്‍ ( Delhi ) നിരോധനാജ്ഞ(  section 144 )  പ്രഖ്യാപിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് പ്രതിഷേധം മുന്‍കൂട്ടിക്കണ്ടുകൊണ്ടണ് ഇപ്പോള്‍ ദില്ലിയില്‍ നിരോധനാജ്ഞ പ്രഖ്യപിച്ചിരിക്കുന്നത്.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പിയെ ദില്ലി പൊലീസ് അറിയിച്ചതാണ് ഇക്കാര്യം. ജന്തര്‍ മന്ദര്‍ ഒഴികെയുള്ള എല്ലാ സ്ഥലങ്ങളിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രപതി ഭവനിലേക്ക് കോണ്‍ഗ്രസ് എം.പിമാര്‍ മാര്‍ച്ച് നടത്തും. വിജയ് ചൗക്കില്‍നിന്നാണ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തുന്നത്.

രാജ്യത്തെ ഏകാധിപത്യത്തെക്കുറിച്ച് എന്താണ് പറയാൻ ഉള്ളതെന്ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് ചോദിച്ചു. ജനാധിപത്യത്തിന്റെ അന്ത്യമാണ് രാജ്യത്ത് കാണുന്നത്. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

സർക്കാർ നിലകൊള്ളുന്നത് ചില ബിസിനസുകാർക്ക് വേണ്ടി മാത്രമാണ്. കേസുകളിൽ കുടുക്കി ജയിലിൽ ഇടുന്നു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സമ്മർദത്തിൽ ആക്കുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News