Rain Alert : തോരാതെ ദുരിതപ്പെയ്ത്ത്; 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, 4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ( Orange Alert ) 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍, ഇടുക്കി ജില്ലകളില്‍ അതി ശക്തമായ മഴ സാധ്യതയുള്ളതിനാല്‍ ഈ 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം,  എറണാകുളം, ആലപ്പു‍ഴ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്.

മുല്ലപ്പെരിയാർ ഡാം രാവിലെ 11.30 ന് തുറക്കും . രണ്ടു ഷട്ടർ 30 cm വീതമാണ് ആദ്യം തുറക്കുക . B2, B4 സ്പിൽവേ ഷട്ടർ തുറന്ന് 534 ഘനയടി വെള്ളമാണ് ഒഴുക്കുന്നത് . ക്രമീകരണങ്ങൾ സജ്ജം ആണെന്നും , ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കും എന്നും കൂടുതൽ NDRF സേനകളെ ആവശ്യപ്പെടും എന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു .

‘V2,V3,V4 ഷട്ടറുകളാണ് തുറക്കുന്നത്. 30 സെന്റീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തുന്നത്. ആദ്യമണിക്കൂറിൽ സെക്കന്റിൽ 534 ഘന അടി വെള്ളം പുറത്തേക്കൊഴുകും.രണ്ടുമണിക്കൂറിന് ശേഷം 1000 ഘനയടി വരെ ഉയർത്തും.ഇതിന് ശേഷം ഏതെങ്കിലും രീതിയിൽ കൂടുതൽ വെള്ളം ഒഴുക്കിവിടുന്നുണ്ടെങ്കിൽ കൂടിയാലോചിച്ച ശേഷമേ ചെയ്യൂ എന്നും തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്.

രാത്രികാലങ്ങളിൽ അധികജലം ഒഴുക്കുന്നത് ഒഴിവാക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്’. പെരിയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു. പെരിയാറിന്റെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.

534 ഘന അടി വെള്ളം ഒഴുകിയെത്തിയാലും ആശങ്കപ്പെടേണ്ട അവസ്ഥ ഇല്ലെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ടെന്നും ഓറഞ്ച് അലർട്ടിനോട് അടുക്കുകയാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here