
അമേരിക്കന്‍ ബാസ്ക്കറ്റ് ബോള്‍ താരം ബ്രിട്ട്നീ ഗ്രൈനറെയ്ക്ക് (Brittney Griner) ഏഴ് വര്‍ഷം കഠിനതടവിന് ശിക്ഷിച്ച് റഷ്യന്‍ കോടതി. മയക്കുമരുന്ന കടത്തിയെന്ന കേസിലാണ് കോടതി നടപടി. റഷ്യന്‍ കോടതിവിധി അംഗീകരിക്കാനാകില്ലെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍.
ദിവസങ്ങളായി അമേരിക്കന്‍ ഭരണകൂടം നടത്തിക്കൊണ്ടുവന്ന സന്ധിസംഭാഷണങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ട് വട്ടം ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവ് കൂടിയായ ബ്രിട്ട്നീ ഗ്രൈനര്‍ ജയിലിലേക്ക് പോകാന്‍ നിര്‍ബന്ധിതമായത്.
ഒരു മില്യണ്‍ റൂബിള്‍ പിഴയും ചുമത്തിയിട്ടുണ്ട്. ഞാന്‍ എന്‍റെ കുടുംബത്തെ സ്നേഹിക്കുന്നുവെന്നായിരുന്നു റഷ്യന്‍ പൊലീസ് വിലങ്ങുകളണിയിച്ച് ജയിലിലേക്ക് മാറ്റവേ ഗ്രൈനറുടെ പ്രതികരണം.
കഴിഞ്ഞ ഫെബ്രുവരിയില്‍ റഷ്യയില്‍ കളിക്കാനെത്തിയപ്പോഴാണ് മോസ്കോയിലെ ഷെറമെത്യേവോ വിമാനത്താവളത്തില്‍ വെച്ച് ഗ്രൈനര്‍ അറസ്റ്റിലായത്. കന്നാബിസ് അടങ്ങുന്ന ഇലക്ട്രോണിക് സിഗററ്റ് ഉപയോഗിച്ചുവെന്നായിരുന്നു ഗ്രൈനറുടെ മേല്‍ ചുമത്തപ്പെട്ട കുറ്റം. തെറ്റ് ഗ്രൈനര്‍ സമ്മതിക്കുകയും അബദ്ധവശാല്‍ ബാഗേജില്‍ പെട്ടതാണെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു.
യുക്രൈന്‍- റഷ്യ പ്രതിസന്ധിക്കിടയില്‍ അമേരിക്കയും നാറ്റോ രാജ്യങ്ങളുമായി തര്‍ക്കം തുടരുന്നതിനിടെയായിരുന്നു റഷ്യന്‍ പൊലീസിന്‍റെ നടപടി. തടവുകാരെ പരസ്പരം കൈമാറാമെന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ സന്ധിയുടമ്പടി നിര്‍ദേശവും റഷ്യ നേരത്തെ തള്ളിയിരുന്നു.
ബ്രിട്ട്നീ ഗ്രൈനര്‍ ജയിലിലടയ്ക്കപ്പെട്ടതിന് പിന്നാലെ മോചനത്തിനായി ശ്രമം തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ അറിയിച്ചു. റഷ്യന്‍ നടപടി അംഗീകരിക്കാനാകാത്തതാണെന്നും ബൈഡന്‍ പ്രതികരിച്ചു.
അമേരിക്കന്‍ ബാസ്ക്കറ്റ് ബോള്‍ അസോസിയേഷന്‍ പ്രതിഷേധക്കുറിപ്പ് പങ്കുവച്ചു. ഇന്നലെ മത്സരത്തിനിറങ്ങിയ ബാസ്ക്കറ്റ്ബോള്‍ താരങ്ങള്‍ കളിക്ക് മുമ്പ് മൗനമാചരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here