മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസത്തിന് ഇട നൽകുന്ന കാര്യം : മന്ത്രി കെ.രാജൻ

മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസത്തിന് ഇട നൽകുന്ന കാര്യമാണെന്ന് റവന്യൂമന്ത്രി കെ.രാജൻ . കോഴിക്കോട് മാധ്യമങ്ങളെ കണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഡാം തുറന്നെന്ന് കരുതി പ്രളയം ഉണ്ടാകുമെന്ന് കരുതരുത് . പതുക്കെ പതുക്കെയാണ് വെള്ളം തുറന്ന് വിടുന്നത് . ഇന്നലെ വൈകുന്നേരം 7 മണിക്ക് മുല്ലപ്പെരിയാർ തുറക്കേണ്ടി വരുമെന്ന് തമിഴ്നാട് അറിയിച്ചിരുന്നു.

അതോടൊപ്പം മുല്ലപ്പെരിയാറിൽ ഒരുക്കങ്ങൾ പൂർത്തിയാണ് എന്നും മന്ത്രി പറഞ്ഞു .കൂടാതെ പരമാവധി ജലം കൊണ്ടു പോകണം , രാത്രി തുറക്കരുത് ,കേരളത്തെ നേരത്തെ അറിയിക്കണം എന്നീ കാര്യങ്ങൾ തമിഴ്‌നാടിനോട് നേരത്തെ പറഞ്ഞിരുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു .വടക്കൻ കേരളത്തിൽ ശ്രദ്ധ വേണം എന്നും മന്ത്രി പറഞ്ഞു .

ഒപ്പം 2018 ലെ അനുഭവം ഉണ്ടാകില്ല എന്നും റൂൾ കർവ് പ്രകാരം മാത്രമാകും ഡാമുകൾ തുറക്കുക എന്നും 534 ക്യുസെക്സ് വെള്ളമാണ് മുല്ലപ്പെരിയാറിൽ നിന്ന് ആദ്യം തുറന്ന് വിടുക എന്നും മന്ത്രി പറഞ്ഞു . 2 മണിക്കൂർ കഴിഞ്ഞാൽ 1000 ക്യുസെക്സ് വെള്ളം തുറന്ന് വിടേണ്ടി വന്നേക്കാം .1000 ക്യു സെക്സിന് മുകളിൽ പോയാൽ കേരളവുമായി ചർച്ച നടത്തിയ ശേഷം മാത്രമേ തുറക്കു എന്ന് തമിഴ് നാട് ഉറപ്പ് നൽകിയിട്ടുണ്ട് എന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News