കരുവന്നൂർ ബാങ്ക് വിഷയത്തിൽ കൃത്യമായി നടപടി എടുത്തു : മന്ത്രി വി എൻ വാസവൻ

സഹകരണ മേഖലയുടെ പ്രശ്നങ്ങൾ കഴിഞ്ഞ കുറച്ച് ദിവസമായി ചർച്ച ചെയ്തു എന്നും കരുവന്നൂർ ബാങ്ക് വിഷയത്തിൽ കൃത്യമായി നടപടി എടുത്തു എന്നും മന്ത്രി വി എൻ വാസവൻ . ക്രമക്കേട് നടത്തിയവർക്കെതിരെ ശക്തമായ നടപടി എടുത്തു എന്നും നിക്ഷേപകർക്ക് പണം തിരികെ നൽകാൻ പാക്കേജ് പ്രഖ്യാപിച്ചു എന്നും മന്ത്രി പറഞ്ഞു .

42.76 കോടി തിരികെ നൽകി, 476 കോടി ലോൺ കൊടുത്ത് തീർക്കാൻ ഉള്ളതിനേക്കാൾ കൂടുതൽ പിരിച്ച് എടുക്കാൻ ഉണ്ട് , ഫിനോമിയ്ക്ക് കൊടുക്കാനുള്ള മുഴുവൻ പണവും നാളെ കൊടുക്കും എന്നും മന്ത്രി പറഞ്ഞു . അതേസമയം ബാങ്കുകളിൾ എവിടെ എങ്കിലും പ്രതിസന്ധി നേരിടാതെ ഇരിക്കാൻ ആണ് ഈ നിധി പദ്ധതി എന്നും സഹകരണ മേഖലയിൽ നിഷേപം ഉള്ളവർക്ക് ബുദ്ധിമുട്ട് ഇല്ലാത്ത സ്ഥിതി കൊണ്ട് വരും എന്നും മന്ത്രി കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here