46 സെന്റിമീറ്റര്‍ നീളം; ചെവി നിലത്ത് ഇഴയും;കുട്ടി സിംബ കൗതുകമാകുന്നു|Social Media

നീണ്ട ചെവികളുള്ള ആട്ടിന്‍കുട്ടി ശ്രദ്ധേയമാകുന്നു. ഇതിന്റെ ചെവികള്‍ നിലത്തുകിടന്ന് ഇഴയും. ലോകത്തിലെ ഏറ്റവും നീളം കൂടിയ ചെവിയുള്ള ആട് എന്ന റെക്കോര്‍ഡിന് അരികെ നില്‍ക്കുന്ന സിംബ എന്നു പേരുള്ള ആട്ടിന്‍കുട്ടിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച.

simba

പാകിസ്ഥാനിലെ കറാച്ചിയിലെ ഈ ആട്ടിന്‍കുട്ടിയുടെ ചെവിയുടെ നീളം 46 സെന്റിമീറ്ററാണ്. മുഹമ്മദ് ഹസന്‍ നരേജോയാണ് ആടിന്റെ ഉടമ. സിംബ നടക്കുമ്പോള്‍ ഇരു ചെവികളും നിലത്തുമുട്ടും. ആട്ടിന്‍കുട്ടിയുടെ പ്രശസ്തിയില്‍ ഉടമയായ മുഹമ്മദ് ഹസ്സന്‍ നജേരോയും സന്തോഷത്തിലാണ്. ഗിന്നസ് റെക്കോര്‍ഡ് പ്രതീക്ഷിച്ചിരിക്കുകയാണ് അദ്ദേഹം.

ജനിതകപരമായ വൈകല്യമാകാം നീണ്ട ചെവിക്കു പിന്നിലെന്നാണ് വിദഗ്ധരുടെ നിഗമനം. നൂബിയന്‍ വിഭാഗത്തില്‍പ്പെട്ട ആട്ടിന്‍കുട്ടിയാണ് സിംബ. താരതമ്യേന നീണ്ട ചെവിയുള്ളവയാണ് ഈ ഗണത്തില്‍പ്പെട്ട ആടുകള്‍. കടുത്ത ചൂടില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാനാണ് ഇവയ്ക്ക് ഈ ചെവികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News