വിദ്യാര്‍ത്ഥിനിയ്ക്ക് വോഡ്ക നല്‍കി പീഡിപ്പിക്കാന്‍ ശ്രമം; അധ്യാപകന്‍ പിടിയില്‍

വിദ്യാര്‍ത്ഥിനിയ്ക്ക് വോഡ്ക നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അധ്യാപകന്‍ പിടിയില്‍. ഗുജറാത്തിലെ വഡോദരയിലെ നിസാംപുര പ്രദേശത്താണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മദ്യപിക്കാന്‍ നിര്‍ബന്ധിക്കുകയും പിന്നീട്പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് അധ്യാപകന്‍ അറസ്റ്റിലായത്.

നിസാംപുര പ്രദേശത്താണ് ട്യൂഷന്‍ സെന്റര്‍ നടത്തുന്ന ട്യൂഷന്‍ ടീച്ചര്‍ പ്രശാന്ത് ഖോസ്ലയാണ് പിടിയിലായത്. അമിതമായി മദ്യപിച്ചിരുന്ന പ്രശാന്ത് കുട്ടിയെ പീഡിപ്പിക്കാനും ശ്രമിച്ചു. പിന്നാലെ കുട്ടിയെ ഇയാള്‍ വീട്ടില്‍ ഇറക്കിവിടുകയായിരുന്നു.രാത്രി 9.30ഓടെ കുട്ടി അബോധാവസ്ഥയിലാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

അതിനിടെ ബോധം തിരികെ കുട്ടിയ കുട്ടി സംഭവിച്ച കാര്യങ്ങള്‍ വനിതാ പൊലീസിനോട് പറഞ്ഞു. പിന്നാലെയാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. അധ്യാപകനെ പോക്സോ കേസടക്കം രണ്ട് കേസുകളിലാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.

കഴിഞ്ഞ ദിവസം ട്യൂഷന്‍ എടുക്കുന്നതിനിടെ പെണ്‍കുട്ടിയോട് തന്റെ സമീപത്ത് ഇരിക്കാന്‍ ആവശ്യപ്പെട്ട പ്രശാന്ത് കുട്ടിയെ നിര്‍ബന്ധിച്ച് വോഡ്ക കുടിക്കാന്‍ പ്രേരിപ്പിച്ചു. പിന്നീട് കുട്ടിയെ ഇയാള്‍ ബലം പ്രയോഗിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News