
ദുല്‍ഖര്‍ സല്‍മാന്‍(Sita Ramam), മൃണാള്‍ ഥാക്കൂര്‍, രശ്മിക മന്ദാന എന്നിവര്‍ കേന്ദ്രകകഥാപാത്രങ്ങളായെത്തുന്ന സീതാ രാമം(sita ramam) തിയേറ്ററു(theatre)കളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ദുല്‍ഖറും നായികാ കഥാപാത്രത്തെ അവതരിപ്പിച്ച മൃണാള്‍ ഥാക്കൂറും സംവിധായകന്‍ ഹനു രാഘവപ്പുഡിയുമൊക്കെ ഹൈദരാബാദില്‍ വച്ചാണ് ചിത്രം കണ്ടത്. ആരാധകർക്കൊപ്പം ചിത്രം കണ്ടിറങ്ങിതിന്‍റെ വൈകാരികത പങ്കുവെക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ പ്രചരിക്കുകയാണ്.
റൊമാന്‍റിക് വിഭാഗത്തില്‍ പെടുന്ന ചിത്രത്തിൽ കശ്മീരില്‍ സേവനത്തിലുള്ള ഒരു സൈനികോദ്യോഗസ്ഥനാണ് ദുല്‍ഖർ എത്തുന്നത്. ലഫ്റ്റനന്‍റ് റാം എന്നാണ് കഥാപാത്രത്തിന്‍റെ പേര്. മൃണാള്‍ ഥാക്കൂര്‍ ആണ് നായികയായി എത്തുന്നത്. 2018ല്‍ പുറത്തെത്തിയ മഹാനടിയാണ് ദുല്‍ഖറിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രം.
പി എസ് വിനോദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സോണി മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സ്വപ്‌ന സിനിമയാണ് ചിത്രത്തിന്‍റെ നിര്‍മാണം. വൈജയന്തി മൂവീസ് ചിത്രം വിതരണം ചെയ്യുന്നു. സുനില്‍ ബാബുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍. ജമ്മു കശ്മീര്‍ ആയിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here