ഭിന്നശേഷിക്കാരിയായ നാലുവയസുകാരിയെ കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ നിന്ന് എറിഞ്ഞുകൊന്ന് അമ്മ

ഭിന്നശേഷിക്കാരിയായ നാലുവയസുകാരിയെ കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ നിന്ന് എറിഞ്ഞുകൊന്ന് അമ്മ. കര്‍ണാടകയിലെ ബംഗളൂരുവിലാണ് സംഭവം. സംഭവത്തില്‍ സുഷമ ഭരദ്വാജിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഭിന്നശേഷിക്കാരിയായ മകളെ ദന്ത ഡോക്ടറായ അമ്മയാണ് കൊലപ്പെടുത്തിയത്.

കെട്ടിടത്തിന്റെ റെയിലിംഗിലൂടെ കുഞ്ഞിനെയും എടുത്ത് അമ്മ ഓടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുഞ്ഞിനെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് എറിയുന്ന ദാരുണമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭര്‍ത്താവിന്റെ പരാതിയിലാണ് സുഷമയെ പൊലീസ് അറസ്റ്റ് ചെയ്തത്.

കരിയര്‍ മുന്നേറ്റത്തിന് മകള്‍ തടസ്സമാകുമെന്ന് കരുതിയാണ് കുഞ്ഞിനെ അമ്മ കൊന്നതെന്ന് പൊലീസ് പറയുന്നു. കുഞ്ഞിന് സംസാര വൈകല്യവുമുണ്ട്. സികെസി ഗാര്‍ഡനിലെ അദ്വൈത് ആശ്രയ അപ്പാര്‍ട്ട്മെന്റില്‍ നാലാമത്തെ നിലയിലാണ് കുടുംബം താമസിച്ചിരുന്നത്.

കുഞ്ഞിനെ നാലാമത്തെ നിലയില്‍ നിന്ന് അമ്മ താഴേക്ക് എറിയുകയായിരുന്നു. തുടര്‍ന്ന് ആത്മഹത്യ ചെയ്യാനായി മറ്റൊരു വശത്തെ റെയിലിംഗിലേക്ക് പിടിച്ചു കയറാന്‍ ശ്രമിക്കുന്നതിനിടെ ദന്ത ഡോക്ടറെ അയല്‍വാസികള്‍ എത്തി രക്ഷിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥിനിയ്ക്ക് വോഡ്ക നല്‍കി പീഡിപ്പിക്കാന്‍ ശ്രമം; അധ്യാപകന്‍ പിടിയില്‍

വിദ്യാര്‍ത്ഥിനിയ്ക്ക് വോഡ്ക നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അധ്യാപകന്‍ പിടിയില്‍. ഗുജറാത്തിലെ വഡോദരയിലെ നിസാംപുര പ്രദേശത്താണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മദ്യപിക്കാന്‍ നിര്‍ബന്ധിക്കുകയും പിന്നീട്പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് അധ്യാപകന്‍ അറസ്റ്റിലായത്.

നിസാംപുര പ്രദേശത്താണ് ട്യൂഷന്‍ സെന്റര്‍ നടത്തുന്ന ട്യൂഷന്‍ ടീച്ചര്‍ പ്രശാന്ത് ഖോസ്ലയാണ് പിടിയിലായത്. അമിതമായി മദ്യപിച്ചിരുന്ന പ്രശാന്ത് കുട്ടിയെ പീഡിപ്പിക്കാനും ശ്രമിച്ചു. പിന്നാലെ കുട്ടിയെ ഇയാള്‍ വീട്ടില്‍ ഇറക്കിവിടുകയായിരുന്നു.രാത്രി 9.30ഓടെ കുട്ടി അബോധാവസ്ഥയിലാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

അതിനിടെ ബോധം തിരികെ കുട്ടിയ കുട്ടി സംഭവിച്ച കാര്യങ്ങള്‍ വനിതാ പൊലീസിനോട് പറഞ്ഞു. പിന്നാലെയാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. അധ്യാപകനെ പോക്സോ കേസടക്കം രണ്ട് കേസുകളിലാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.

കഴിഞ്ഞ ദിവസം ട്യൂഷന്‍ എടുക്കുന്നതിനിടെ പെണ്‍കുട്ടിയോട് തന്റെ സമീപത്ത് ഇരിക്കാന്‍ ആവശ്യപ്പെട്ട പ്രശാന്ത് കുട്ടിയെ നിര്‍ബന്ധിച്ച് വോഡ്ക കുടിക്കാന്‍ പ്രേരിപ്പിച്ചു. പിന്നീട് കുട്ടിയെ ഇയാള്‍ ബലം പ്രയോഗിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News