തീരദേശ ജില്ലകളുടെ സമഗ്രവികസനത്തിനായി രൂപംകൊടുത്തിട്ടുള്ള സാഗർമാല പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ വിനേദശഞ്ചാര മേഖലയിൽ 264 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് കേന്ദ്ര തുറമുഖ-കപ്പൽഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ ലോക്‌സഭയിൽ വ്യക്തമാക്കി.
ഇതു സംബന്ധിച്ച എ.എം.ആരിഫ് എം.പി.യുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി മാരിടൈം മ്യൂസിയം (250 കോടി), മനക്കോടം ലൈറ്റ് ഹൗസ് (9.75 കോടി), ആലപ്പുഴ ലൈറ്റ് ഹൗസ് (4 കോടി), വലിയഴീക്കൽ ലൈറ്റ് ഹൗസ് (35 ലക്ഷം) എന്നീ വിനോദ സഞ്ചാര പദ്ധതികൾക്കാണ് തുക വകയിരുത്തിയിരിക്കുന്നത്.
തീരുമാനം ആലപ്പുഴയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ടാകുമെന്ന് എ.എം.ആരിഫ് എം.പി. അഭിപ്രായപ്പെട്ടു. പദ്ധതിയുടെ ഭാഗമായി ആലപ്പുഴ, കൊല്ലം ജില്ലകളിൽ സ്കിൽ ഗ്യാപ് സർവ്വെ നടത്തുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.