Mullapperiyar : മുല്ലപ്പെരിയാര്‍ ഡാമിലെ 4 ഷട്ടറുകള്‍ കൂടി തുറന്നു; ഇതുവരെ തുറന്നത് 10 ഷട്ടറുകള്‍

മുല്ലപ്പെരിയാര്‍ ഡാമിലെ 4 ഷട്ടറുകള്‍ കൂടി തുറന്നു. ഇതുവരെ തുറന്നത് 10 ഷട്ടറുകളാണ്. ഡാമിന്‍റെ ഷട്ടര്‍ തുറന്നതോടെ പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. 10 ഷട്ടറുകള്‍ 30 cm വീതമാണ് തുറന്നത് . ആകെ 1850 ഘനയടിയിലധികം ജലം പുറത്ത് വിടുന്നുണ്ട്.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ്   ഉയരുന്ന സാഹചര്യത്തില്‍ നിലവില്‍ തുറന്നിരിക്കുന്ന മൂന്ന് ഷട്ടറുകള്‍ ( V2, V3 & V4) കൂടാതെ, വൈകീട്ട് മൂന്നുമണി മുതല്‍  മൂന്ന് ഷട്ടറുകള്‍ (V7,V8 & V9) കൂടി തുറക്കുകയായിരുന്നു. ഇപ്പോള്‍ 1068 ക്യുസെക്‌സ് ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് മഞ്ജുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24X7 അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റും ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്.

(ഫോണ്‍ നമ്പര്‍ 04869253362, മൊബൈല്‍ 8547612910) അടിയന്തിര സാഹചര്യങ്ങളില്‍ താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ (04869232077, മൊബൈല്‍ 9447023597) എന്നിവയും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ബാണാസുര സാഗര്‍ ജലസംഭരണിയില്‍ ( banasura sagar dam ) ജലനിരപ്പ് 772.50 മീറ്റര്‍ എത്തിയ സാഹചര്യത്തില്‍ ബ്ലൂ അലർട്ട് ( Blue alert ) പ്രഖ്യാപിച്ചു. 774 മീറ്ററാണ് ജലസംരണയുടെ ഇന്നത്തെ അപ്പർ റൂൾ ലെവൽ. ഡാമിലെ അധിക ജലം താഴേക്ക് ഒഴിക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായുള്ള ആദ്യഘട്ട മുന്നറിയിപ്പാണ് ബ്ലൂ അലർട്ട്.

Malampuzha; മലമ്പുഴ ഡാം തുറന്നു; ആശങ്ക വേണ്ട

കനത്തമഴയെ തുടർന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഡാമിന്റെ നാല് ഷട്ടറുകൾ 5 സെ.മി വീതമാണ് തുറന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നിലവിൽ തുറന്നിരിക്കുന്ന മൂന്ന് ഷട്ടറുകൾ ( V2, V3 & V4) കൂടാതെ മൂന്ന് ഷട്ടറുകൾ (V7,V8 & V9) കൂടെ ഇന്ന് 3 മണി മുതൽ 0.30 മീറ്റർ വീതം ഉയർത്തി ആകെ 1068.00 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

വെള്ളം തുറന്നു വിടേണ്ടി വരികയാണെങ്കിൽ ചെയ്യേണ്ട എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയതായി നേരത്തെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചിരുന്നു. ജലനിരപ്പ് 136 അടി എത്തിയതോടെ ഇന്നലെ രാത്രി 7 മണിക്ക് തമിഴ‍്‍നാട് ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിനു പിന്നാലെ ജനപ്രതിനിധികളുടെ യോഗം വിളിച്ച് ജില്ലാ ഭരണകൂടം സ്ഥിതിഗതികൾ വിലയിരുത്തി. ആവശ്യമെങ്കിൽ ക്യാമ്പുകൾ തുറക്കാൻ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്. പെരിയാർ തീരത്ത് വാഹനങ്ങൾ ഉപയോഗിച്ച് അനൗൺസ്മെന്റ് നടത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News