
നല്ല പുളിയുള്ള പച്ചമാങ്ങ(raw mango) ഉപ്പും മുളകുമൊക്കെ കൂട്ടിക്കഴിക്കാൻ ഇഷ്ടമല്ലാത്തവരുണ്ടോ? കുറവായിരിക്കുമല്ലേ… നല്ല പുളിയുള്ള പച്ചമാങ്ങ, അത് ശരിക്കും ഇഷ്ടമുള്ളവര്‍ മാത്രമേ കഴിക്കൂ, കഴിക്കാനും പറ്റൂ..
എന്നാലങ്ങനെ പച്ചമാങ്ങയെ ഉപേക്ഷിക്കാൻ വരട്ടെ, പച്ചമാങ്ങ അങ്ങനെ ഉപേക്ഷിക്കേണ്ട ഒരു രുചിയല്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. വൈറ്റമിന്‍-സി, വൈറ്റമിൻ-എ, വൈറ്റമിൻ ബി-6, വൈറ്റമിൻ- കെ, മഗ്നീഷ്യം, കാത്സ്യം, അയേണ്‍, ഫൈബര്‍ എന്നിവയാലെല്ലാം സമ്പന്നമാണ് പച്ചമാങ്ങ. ഇവയെല്ലാം തന്നെ ശരീരത്തില്‍ വിവിധ ധര്‍മ്മങ്ങള്‍ക്ക് അടിസ്ഥാനപരമായി ആവശ്യമുള്ള ഘടകങ്ങളാണ്.
ഇനി പച്ചമാങ്ങയുടെ ഏറ്റവും പ്രധാനപ്പെട്ട നാല് ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം..
1. ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പച്ചമാങ്ങ ഏറെ സഹായകമാണ്. . ഇതിലുള്ള ചില സംയുക്തങ്ങളും ഫൈബറുമാണ് ഇതിന് സഹായകമാകുന്നത്. ഇവ ദഹനരസം കൂടുതലായി ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇതിലൂടെയാണ് ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നത്. മലബന്ധം, അസിഡിറ്റി, നെഞ്ചെരിച്ചില്‍, ‘മോണിംഗ് സിക്നെസ്’ എന്നീ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പച്ചമാങ്ങ സഹായകമാണ്.
2. പച്ചമാങ്ങയിലടങ്ങിയിരിക്കുന്ന ‘മാംഗിഫെറിൻ’ എന്നറിയപ്പെടുന്ന ആന്‍റി ഓക്സിഡന്‍റ് കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ സഹായിക്കുന്നു. കൊളസ്ട്രോള്‍ മാത്രമല്ല ട്രൈഗ്ലിസറൈഡ്സ്, ഫാറ്റി ആസിഡ് എന്നിവയെല്ലാം ‘ബാലൻസ്’ ചെയ്യുന്നു. ഇതിലൂടെ ഹൃദയാരോഗ്യത്തെ സുരക്ഷിതമാക്കുകയും ചെയ്യുന്നു. ഇതിന് പുറമെ പച്ചമാങ്ങയിലുള്ള മഗ്നീഷ്യം, പൊട്ടാസ്യം, എന്നിവയും ഹൃദയാരോഗ്യത്തെ ഉറപ്പിക്കാൻ സഹായിക്കുന്നു.
3. പച്ചമാങ്ങയില്‍ അടങ്ങിയിരിക്കുന്ന ‘പോളിഫിനോള്‍സ്’ ക്യാൻസര്‍ സാധ്യതയെ വെട്ടിക്കുറക്കുന്നു. അങ്ങനെ ക്യാൻസര്‍ പ്രതിരോധത്തിലും പച്ചമാങ്ങ ഭാഗമാകുന്നുണ്ട്.
4. കരളിന്‍റെ ആരോഗ്യം സംരക്ഷിച്ചുനിര്‍ത്തി കരള്‍രോഗങ്ങളെ ചെറുക്കുന്നതിനും പച്ചമാങ്ങ സഹായകമാണ്. നമുക്കറിയാം ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുന്നതിന് സഹായിക്കുന്നത് കരള്‍ ആണ്. ഈ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിന് പച്ചമാങ്ങയ്ക്ക് സാധിക്കും. പച്ചമാങ്ങയ്ക്ക് പിത്തരസത്തിന്‍റെ ഉത്പാദനം കൂട്ടാനും കൊഴുപ്പ് കൂടുതലായി പിടിച്ചെടുക്കുന്നതിന് സഹായിക്കാനും സാധിക്കും.
5. പച്ചമാങ്ങ ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇത് ഹൃദയാരോഗ്യത്തിന് ഭീഷണിയാകുന്ന കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കുന്നു. പഴുത്ത മാങ്ങ പ്രമേഹത്തിന് അത്ര ആരോഗ്യമരമല്ലെങ്കില്‍ പച്ചമാങ്ങ പ്രമേഹം കുറയ്ക്കുന്നതിന് നല്ലതാണ്.
ഇതിലൂടെ ഹൃദയാരോഗ്യത്തെയും സ്വാധീനിയ്ക്കുന്നു. ഇതിലെ പൊട്ടാസ്യം ബിപി നിയന്ത്രണ വിധേയമാക്കുന്നു. മഗ്നീഷ്യവും പൊട്ടാസ്യവുമെല്ലാം തന്നെ ഹൃദയാരോഗ്യത്തെ സ്വാധീനിയ്ക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. ഇതിലെ നിയാസിന്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here