
കോട്ടയം ജില്ലയിൽ മഴ കുറഞ്ഞു. ഇടയ്ക്കിടെ പെയ്യുന്ന ചാറ്റമഴ മാത്രമാണ് ഇന്ന് ഉണ്ടായത്. വേമ്പനാട്ട് കായൽ വെള്ളം എടുക്കുന്നത് കുറഞ്ഞതോടെ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.വൈക്കത്ത് ശക്തമായ കാറ്റിൽ മരം വീണ് വീട് തകർന്നു.
കോട്ടയം ജില്ലയിൽ ഇന്ന് കാര്യമായ മഴ അനുഭവപ്പെട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയുടെ ദുരിതം ഇപ്പോഴും അനുഭവിക്കുന്നത് പടിഞ്ഞാർ മേഖലയിലെ ജനങ്ങളാണ്. താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളം സാവാധാനത്തിലാണ് വേമ്പന്നാട്ട് കായലിലേക്ക് ഒഴുകി പോവുന്നത്. ഇതാണ് ദുരിതത്തിന് കാരണം
വൈക്കത്ത് ശക്തമായ കാറ്റിൽ മരം വീണ് വീട് തകർന്നു. വൈക്കം തലയാഴം പുത്തൻപുരയിൽ ജോസഫിന്റെ ഓടുമേഞ്ഞ വീടിന്റെ അടുക്കള ഭാഗമാണ് തകർന്നത്. ശബ്ദം കേട്ട് ജോസഫും കുടുംബവും പുറത്തേക്ക് ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. മഴക്കെടുതിയെത്തുടർന്ന് ജില്ലയിൽ 56 ദുരിതാശ്വാസ ക്യാമ്പുകൾ റന്നു. 535 കുടുംബങ്ങളിൽനിന്നുള്ള 1697 ക്യാമ്പുകളിൽ കഴിയുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here