Nivin Pauly: ചിരി നിർത്താൻ വലിയ ബുദ്ധിമുട്ടുള്ള ആളാണ് ഞാൻ: നിവിൻ പോളി

മലയാള സിനിമയ്ക്കകത്തും പുറത്തും ഒട്ടേറെ ആരാധകരുള്ള നടനാണ് നിവിൻ പോളി(nivin pauly). നിവിൻ പോളി, ആസിഫ് അലി(asif ali) എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രം ‘മഹാവീര്യർ'(mahaveeryar) പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി മുന്നേറുകയാണ്.

ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന കൂട്ടത്തിൽ സെറ്റിലെ വിശേഷങ്ങൾ പറയുകയാണ് നിവിൻ പോളി. സിനിമാ സെറ്റിൽ കുറച്ചു തമാശയൊക്കെ വേണമെന്നും, അതില്ലാതെ സീരിയസ് ആയി വന്നിരിക്കാൻ തനിക്ക് പറ്റില്ലെന്നും കൈരളി ടിവിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ നിവിൻ പറഞ്ഞു.

Mahaveeryar review: This Nivin Pauly-starrer is worth a watch - The Week

ചില അവസരങ്ങളിൽ ചിരി വന്നുകഴിഞ്ഞാൽ അത് പോകാൻ കുറേ സമയമെടുക്കും. അതുപക്ഷേ മനഃപൂർവം ആരെയും ഇറിറ്റേറ്റ് ചെയ്യാൻ വേണ്ടി ചെയ്യുന്നതല്ലെന്നും ചിരി നിർത്താൻ വലിയ പുതുമുട്ടുള്ള ആളാണ് താനെന്നും നിവിൻപോളി അഭിമുഖത്തിൽ പറഞ്ഞു.

നിവിൻ പോളിയുടെ വക്കുകൾ

ചില സിറ്റുവേഷനുകളിൽ ചിരി വന്നുകഴിഞ്ഞാൽ അത് പോകാൻ കുറേ സമയമെടുക്കും. അതുപക്ഷേ മനഃപൂർവം ആരെയും ഇറിറ്റേറ്റ് ചെയ്യാൻ വേണ്ടി ചെയ്യുന്നതല്ല. ചിരി നിർത്താൻ വലിയ ബുദ്ധിമുട്ടുള്ള ആളാണ് ഞാൻ.

Anuraj Manohar on Nivin Pauly's next: Shekara Varma Rajavu is about  politics of common man

സെറ്റിൽ കുറച്ചു തമാശയൊക്കെ ഉണ്ടെങ്കിലേ രസമുള്ളൂ..എനിക്ക് അതാണ് ഇഷ്ടം. സീരിയസ് ആയിട്ട് വന്നിരിക്കാൻ എനിക്ക് പറ്റില്ല. ഞാൻ തമാശ സെറ്റിൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News