Fish: നല്ല പൊളപ്പൻ ഫിഷ് പെരളൻ എടുക്കട്ടേ ഗുയ്സ്….

നമുക്കെല്ലാം ഇഷ്ടപ്പെട്ട വിഭവമാണ് മീന്‍ കറി(fish curry). ഇത്തവണ നമുക്കൊരു വെറൈറ്റി വി‍‍ഭവം പരീക്ഷിച്ചാലോ? ഫിഷ് പെരളന്‍(fish peralan) ഉണ്ടാക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം?

Fish pada curry | Recipe | Food | Manorama English

ആവശ്യമായ ചേരുവകൾ

1. മീൻ മുഴുവനോടെയോ മുറിച്ചതോ – അരക്കിലോ

2. എണ്ണ – രണ്ടു വലിയ സ്പൂൺ

3. കടുക് – രണ്ടു നുള്ള്

4. ചുവന്നുള്ളി അരച്ചത് – മുക്കാൽ കപ്പ്

5. വറ്റൽമുളക് അരച്ചത് – രണ്ടു ചെറിയ സ്പൂൺ

6. കറിവേപ്പില – ഒരു വലിയ പിടി

7. ഉപ്പ്, വെള്ളം – പാകത്തിന്

തയാറാകുന്ന വിധം

King Fish Curry Mangalore Style | king fish curry Mangalorean style -  YouTube

എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം ചുവന്നുള്ളി അരച്ചതു ചേർത്തു ചെറുതീയിലാക്കി വഴറ്റണം. ബ്രൗൺ നിറമാകുമ്പോൾ വറ്റൽമുളക് അരച്ചതു ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മീൻ ചേർക്കുക. മീൻ മുഴുവനോടെയാണ് ഉപയോഗിക്കുന്നതെങ്കിൽ വരയണം.

ഇതിനു മുകളിൽ കറിവേപ്പില വിതറി പാകത്തിനുപ്പും വെള്ളവും ചേർത്തു ചെറുതീയിൽ തിളപ്പിക്കുക. കറി തിളച്ചു കുറുകി ഗ്രേവി മീനിൽ പൊതിഞ്ഞിരിക്കുന്ന പരുവത്തിൽ വാങ്ങി ചൂടോടെ വിളമ്പുക. രുചിയൂറും ഫിഷ് പെരളൻ കഴിച്ചു നോക്കൂ ഗുയ്സ്…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News