അധ്യാപക അഴിമതി കേസ്; പാർത്ഥ ചാറ്റർജിയെയും അർപ്പിതയെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

അധ്യാപക അഴിമതി കേസിൽ ബംഗാൾ മുൻ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിയെയും (Partha Chatterjee) സഹായി അർപ്പിത മുഖർജിയെയും (Arpita Mukherjee)14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ (custody )വിട്ടു.

ആഗസ്റ്റ് 18 വരെയാണ് കസ്റ്റഡി കാലാവധി. എന്നാൽ അർപ്പിതാ മുഖർജിയുടെ ജീവന് ജയിലിൽ ഭീഷണി ഉണ്ടെന്നും ഭക്ഷണവും വെള്ളവും പരിശോധന നടത്തിയ ശേഷം മാത്രമേ നൽകാവു എന്നും അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. മന്ത്രിയുടെ അടുത്ത അനുയായി ആയ അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്ന് 20 കോടി രൂപ കണ്ടെടുത്തതിന് തൊട്ടുപിന്നാലെയാണ് പാർത്ഥ ചാറ്റർജിയെ ചോദ്യം ചെയ്തതും അറസ്റ്റുണ്ടായതും. അർപ്പിത മുഖർജിയുടെ വസതികളിൽ നിന്ന് 50 കോടിയോളം രൂപയാണ് ഇ ഡി കണ്ടുകെട്ടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here