ADVERTISEMENT
ദുബായ്(dubai) റാസ് അൽഖോറിലെ വന്യജീവിസങ്കേതകേന്ദ്രം ദേശാടനപ്പക്ഷികളുടെ ഇഷ്ടയിടമാവുകയാണ്. അതിനാൽത്തന്നെ ദുബായിൽ ഈ വന്യജീവികേന്ദ്രം കാണാനും തിരക്കേറെയാണ്. വിവിധയിനം ജലപക്ഷികൾക്കായുള്ള തണ്ണീർത്തടസംരക്ഷണ കേന്ദ്രം കൂടിയാണിത്.
67-ലേറെ ഇനങ്ങളുള്ള ഇരുപതിനായിരത്തിലധികം പക്ഷികളുടെ ആവാസകേന്ദ്രമാണ് റാസ് അൽ ഖോറിലേത്. ദുബായിലെ ആദ്യ ഉഷ്ണമേഖലാവനം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. കണ്ടൽക്കാടുകളും കുറ്റിച്ചെടികളും ചതുപ്പുനിലങ്ങളുമടങ്ങിയ, 500-ലധികം സസ്യ-ജന്തുജാലങ്ങളുടെ സുരക്ഷിത വാസസ്ഥലവും വിഹാരകേന്ദ്രവുമാണ്.
ശൈത്യകാലത്ത് ഇവിടേക്കെത്തുന്ന ദേശാടന പക്ഷികളുടെ(migrating birds) കൂട്ടം ആകർഷകമാണ്. പക്ഷി നിരീക്ഷകർക്കും റാസ് അൽഖോർ പക്ഷിസങ്കേതം വിസ്മയക്കാഴ്ചകളുടെ കേന്ദ്രമാണ്. സന്ദർശകർക്ക് പക്ഷിനിരീക്ഷണത്തിനായി രണ്ടുവലിയ ബൈനോക്കുലറുകൾ സ്ഥാപിച്ചിട്ടുണ്ട്. അവധി ദിവസങ്ങളൊഴികെ രാവിലെ ഒമ്പതുമുതൽ വൈകീട്ട് നാലുമണിവരെ കാഴ്ചകൾ സൗജന്യമായി ആസ്വദിക്കാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.