മൂന്നാർ(munnar) കുണ്ടള പുതുക്കുടി എസ്റ്റേറ്റിൽ വൻ മണ്ണിടിച്ചിൽ(landslide). ആളപായമില്ല. രണ്ട് കടകളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായി. രാത്രി 12മണിയ്ക്ക് ശേഷമാണ് മണ്ണിടിച്ചിലുണ്ടായത്.
അതിനാൽ പ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് ഫയർഫോഴ്സ് സംഘം 141 കുടുംബങ്ങളിലെ 450 പേരെ മാറ്റിപ്പാർപ്പിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴക്ക്(rain) ശക്തി കുറയും. ഇന്ന് നാല് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട്(yellow alert) പ്രഖ്യാപിച്ചത്. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.
മറ്റിടങ്ങളില്‍ സാധാരണ മഴക്ക് മാത്രം സാധ്യതയുള്ളതിനാല്‍ ഗ്രീന്‍ അലര്‍ട്ടാണ്(green alert). എന്നാല്‍ മലയോരമേഖലയില്‍ അതീവ ജാഗ്രത തുടരണം. മണ്ണിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്തും സംഭരണികളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതിനാലും ജാഗ്രത തുടരാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
പ്രധാന നദികളുടെ വൃഷ്ടി പ്രദേശത്തെ മഴയും സംഭരണികളിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും നിരന്തരമായി നിരീക്ഷിക്കാനാണ് കെ.എസ്.ഇ.ബി , ജലവിഭവഇറിഗേഷന്‍വകുപ്പുകളുടെ തീരുമാനം.അതേ സമയം കേരള – തമിഴ്‌നാട് പശ്ചിമഘട്ടത്തില്‍ ഇന്നും മഴ തുടര്‍ന്നേക്കും. നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും കലാവസ്ഥ പ്രവചനമുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.