Accident : റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രികൻ മറ്റൊരു വാഹനം കയറി മരിച്ചു

എറണാകുളം ( Ernakulam ) അങ്കമാലിയിൽ ( Ankamali ) റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രികൻ മറ്റൊരു വാഹനം കയറി മരിച്ചു. ദേശീയപാതയിൽ നെടുമ്പാശ്ശേരി അത്താണി MAHS സ്കൂളിന് മുന്നിൽ ഇന്നലെ രാത്രിയായിരുന്നു അപകടം.

പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി ഹാഷിമാണ് മരിച്ചത്.
52 വയസായിരുന്നു. അങ്കമാലി ബദരിയ ഹോട്ടൽ ജീവനക്കാരനായിരുന്ന ഹാഷിം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Mariyumma : മലബാറിന്‍റെ അണയാത്ത അക്ഷര വെളിച്ചം…. ഇംഗ്ലീഷ് മറിയുമ്മയ്ക്ക് വിട…

തലശ്ശേരിയുടെ ( Thalassery ) ചരിത്രത്തിനൊപ്പം തന്നെ തലയുയർത്തി നിൽക്കുന്ന മാളിയേക്കൽ തറവാട്. അവിടെ 1925ൽ ഒരു പെൺകുഞ്ഞ് പിറന്നു. ആ പെൺകുട്ടി പിന്നീട് ചരിത്രത്തിന്റെ ഭാഗമായി. മലബാറിന്റെ, കേരളത്തിന്റെ, മലയാളികളുടെ ചരിത്രം.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ ഖിലാഫത്ത്‌ പ്രസ്ഥാനത്തിൽ പങ്കെടുത്ത ഒ വി അബ്ദുള്ള സീനിയറിന്റെയും മാഞ്ഞുമ്മയുടെയും മകളാണ് മാളിയേക്കൽ മറിയുമ്മ.  യാഥാസ്ഥിതിക ചട്ടക്കൂടുകളെയെല്ലാം തകർത്ത്, അവയെയെല്ലാം വെല്ലുവിളിച്ച്‌ മുസ്ലീം സമുദായത്തിൽ നിന്ന് ആദ്യമായി ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നേടിയ മലബാറിന്റെ ധീരവനിത.

1938 – 43 കാലത്ത് സാമ്പ്രദായിക രീതികളെയെല്ലാം തകർത്തെറിഞ്ഞ്  തലശ്ശേരി സേക്രഡ് ഹാർട്ട് കോൺവെന്റ് സ്കൂളിൽ നിന്നാണ് മറിയുമ്മ ഇംഗ്ലീഷ് വിദ്യാഭ്യാസം കരസ്ഥമാക്കിയത്.  അക്കാലത്ത് കോൺവെന്റ് സ്കൂളിൽ പഠിക്കുന്ന ഏക മൂസ്ലീം വിദ്യാർത്ഥിനിയും മറിയുമ്മയായിരുന്നു.

ഇതിനിടയിൽ നിരവധി പ്രതിസന്ധികൾ മറിയുമ്മയ്ക്ക് നേരിടേണ്ടി വന്നു. എതിർപ്പുകളും അധിക്ഷേപവും നിരന്തരം അവർ നേരിട്ടു. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയതിനാൽ ‘ഇംഗ്ലീഷ് മറിയുമ്മ’ എന്ന പേരും മറിയുമ്മ സ്വന്തമാക്കി.

1943ലായിരുന്നു മറിയുമ്മയുടെ വിവാഹം. അന്ന് മറിയുമ്മ ഫിഫ്‌ത്ത്‌ ഫോറത്തിലെ വിദ്യാർത്ഥിനിയായിരുന്നു. ൾ വിവാഹ ശേഷവും വിദ്യാഭ്യാസം തുടർന്ന മറിയുമ്മ അവിടെ മാതൃക സൃഷ്ടിക്കുകയായിരുന്നു.

ഉമ്മാമ്മ ബീഗം കുഞ്ഞാച്ചുമ്മ സ്ഥാപിച്ച മഹിളാസമാജത്തിന്റെ സജീവ പ്രവർത്തകയായി പിന്നീട് മറിയുമ്മ മാറി. അന്ന് സ്ത്രീകളുടെ ഉന്നമനത്തിനായി തയ്യൽ ക്ലാസുകളും സാക്ഷരതാ ക്ലാസുകളും സംഘടിപ്പിച്ചു. എന്നും മറിയുമ്മയ്ക്ക് പെൺകുട്ടികളോട് പറയാനുണ്ടായത് സ്വന്തം കാലിൽ നിൽക്കാണമെന്ന ഉപദേശം മാത്രമായിരുന്നു. വിദ്യാഭ്യാസത്തിനും ജോലിയ്ക്കും മാത്രമാണ് മറിയുമ്മ പരിഗണന നൽകിയിരുന്നത്…

ഇടതുപക്ഷ -പുരോഗമന ആശയങ്ങൾക്കൊപ്പമാണ് എന്നും മറിയുമ്മ നിലകൊണ്ടത്. തലശേരി കലാപകാലത്ത്‌ നിരവധി കുടുംബങ്ങൾക്ക്‌ മാളിയേക്കൽ തറവാട്ടിൽ അഭയം നൽകാൻ മുൻകൈയെടുത്തുതിന് പിന്നിലും മറിയുമ്മയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ തുടങ്ങിയ സി പി ഐ എം നേതാക്കളുമായി അടുത്ത ബന്ധമായിരുന്നു മാളിയേക്കൽ മറിയുമ്മയ്ക്ക്.

ഒരു ദേശത്തിനെയും സമുദായത്തിനെയും സമൂഹത്തിനെ തന്നിലൂടെ പുത്തനുണർവും പുതുക്കാഴ്ചയും പകർന്നു നൽകിയ മാളിയേക്കൽ തറവാടിന്റെ കാരിണവരായ  മാളിയേക്കൽ മറിയുമ്മയെന്ന ഇംഗ്ലീഷ് മറിയുമ്മ  97 ആം വയസ്സിൽ വിട വാങ്ങുമ്പോൾ ഒരു ധീര വനിതയുടെ പോരാട്ടങ്ങൾക്കാണ് തിരശ്ശീല വീഴുന്നത്. അക്ഷര വെളിച്ചം അണഞ്ഞെങ്കിലും തിരി കൊളുത്തിയ, വെളിച്ചം പകർന്ന നിരവധി പേരിൽ ഉൾവെളിച്ചമായി മാളിയേക്കൽ മറിയുമ്മ അണയാതെ നിൽക്കും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News