മൂന്നാർ കുണ്ടള എസ്റ്റേറ്റിൽ വൻ മണ്ണിടിച്ചിൽ; കടകളും ക്ഷേത്രവും മണ്ണിനടിയില്‍

 മൂന്നാർ ( Munnar ) കുണ്ടള പുതുക്കുടി എസ്റ്റേറ്റിൽ വൻ മണ്ണിടിച്ചിൽ ( Land Slide ). ആളപായമില്ല. രണ്ട് കടകളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായി. രാത്രി 12മണിയ്ക്ക് ശേഷമാണ് മണ്ണിടിച്ചിലുണ്ടായത്.

അതിനാൽ പ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് ഫയർഫോഴ്സ് സംഘം 141 കുടുംബങ്ങളിലെ 450 പേരെ മാറ്റിപ്പാർപ്പിച്ചു.

Idukkki Dam: ഇടുക്കി ഡാമിൽ റെഡ് അലർട്ട്; പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം

ഇടുക്കി ഡാമിൽ(idukki dam) റെഡ് അലർട്ട്(red alert) പ്രഖ്യാപിച്ചു. ഇടുക്കി ഡാമിലെ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിൻ്റെ ഭാഗമായാണ് എമർജൻസി പ്ലാനിങ് മാനേജർ മുന്നാം ഘട്ട മുന്നറിയിപ്പായി 6.8.2022 രാവിലെ 7.30 മുതൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. വായനസ് ബാണാസുര ഡാമിന് ഓറഞ്ച് അലർട്ടാണ്. ജലനിരപ്പ് 773 മീറ്റർ എത്തിയതിനാലാണ് അലർട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel