Karippur Flight : കരിപ്പൂർ വിമാന ദുരന്തത്തിന്‌ ഇന്ന് 2 വർഷം

കരിപ്പൂർ വിമാന ദുരന്തത്തിന്‌ 2 വർഷം.  21 പേർ മരണമടഞ്ഞ അപകടത്തിൽ 150 ഓളം പേർക്കാണ് പരിക്കേറ്റത്. 2020 ആഗസ്റ്റ് 7 ന് രാത്രി എട്ടുമണിയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ ആ ദുരന്ത വിമാനം പറന്നിറങ്ങിയത്.

ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കനത്ത മഴയിൽ റൺ വേ കാണാതെ രണ്ട് വട്ടം ലാൻഡ് ചെയ്യാതെ പറന്നുയർന്നു.

വിമാനം പിന്നീട് ലാൻഡ് ചെയ്തത് സാധാരണ ലാൻഡ് ചെയ്യാൻ ഉപയോഗിക്കാത്ത 10 റൺവേയിൽ. 2010ലെ മംഗലാപുരം അപകടത്തിന് സമാനമായ ദുരന്തത്തിന് രണ്ടുവർഷം പിന്നിടുമ്പോൾ വിമാനത്തിലുണ്ടായിരുന്ന യാത്രികർ അതിജീവനത്തിനായുള്ള ശ്രമത്തിലാണ്.

2020 ആഗസ്റ്റ് ഏഴിനുണ്ടായ ദുരന്തം അന്വേഷിച്ച എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എ.എ.ഐ.ബി) അഞ്ചംഗ സംഘം അപകടകാരണമായി പറഞ്ഞിരുന്നത് പൈലറ്റിന്‍റെ വീഴ്ചയാണെന്നായിരുന്നു.

165 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇതിൽ 22 പേരുടെ പരിക്ക് ഗുരുതരമായിരുന്നു. ഇവർ എല്ലാം പല തവണയാണ് ശസ്ത്രക്രിയകൾക്ക് വിധേയരായത്. അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here