മാലിന്യം നിറച്ച ചാക്കില്‍പ്പെട്ട സ്വര്‍ണാഭരണവും(gold) പണവും വീട്ടമ്മയ്ക്ക് തിരിച്ചുനൽകി ഹരിത കർമ്മ സേന(haritha karma sena) മാതൃകയായി. മലപ്പുറം(malappuram) മമ്പാട് വള്ളിക്കെട്ടിലെ കുരുടത്ത് പദ്മിനിക്കാണ് മുക്കാല്‍ പവനോളം വരുന്ന കമ്മലും 12,500 രൂപയും നഷ്ടമായത്.
ഹരിതകര്‍മസേനയ്ക്ക് കൈമാറാനുള്ള പ്ലാസ്റ്റിക് കവറുകള്‍ക്കിടയിലായിരുന്നു ആഭരണവും പണവുമടങ്ങിയ പേഴ്‌സ്. വെള്ളിയാഴ്ചയാണ് സേനാംഗങ്ങളായ തങ്ക ബാലചന്ദ്രനും ശ്രീദേവി പറമ്പാടനും മാലിന്യങ്ങള്‍ ശേഖരിക്കാന്‍ എത്തിയിരുന്നത്.
പേഴ്‌സ് കാണാതായെന്നത് തിരിച്ചറിഞ്ഞതോടെയാണ് ഇത് മാലിന്യ സഞ്ചികളില്‍പ്പെട്ടിരിക്കാനുള്ള സാധ്യതയുണ്ടാകുമെന്ന് വീട്ടുകാര്‍ ആലോചിക്കുന്നത്. അപ്പോഴേക്കും ഇവ തരംതിരിക്കല്‍ കേന്ദ്രത്തിലെത്തിച്ചിരുന്നു.
പിന്നീട് നടത്തിയ തെരച്ചിലിനിനൊടുവിലാണ് പേഴ്‌സ് കണ്ടെത്തിയത്. വാര്‍ഡംഗം പി. മുഹമ്മദിന്റെ സാന്നിധ്യത്തില്‍ ഇത് വീട്ടമ്മയ്ക്ക് കൈമാറുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.