Viral Video :യാത്രക്കാരന്‍ നടന്നുനീങ്ങിയതിന് പിന്നാലെ നിമിഷങ്ങള്‍ക്കുള്ളില്‍ നടപ്പാത ഇടിഞ്ഞുതാണു; ഞെട്ടിപ്പിക്കുന്ന വീഡിയോ

നടന്നുനീങ്ങിയതിന് പിന്നാലെ നിമിഷങ്ങള്‍ക്കുള്ളില്‍ നടപ്പാത ഇടിഞ്ഞുതാണു. നടപ്പാത ഇടിഞ്ഞ് കാല്‍നട യാത്രക്കാരന്‍ തലനാരിഴയ്ക്കു രക്ഷപ്പെടുന്ന വിഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ( Social Media )  വൈറലാണ്. യാത്രക്കാരന്‍ ചവിട്ടിയപ്പോള്‍ തന്നെ നടപ്പാത ചെറുതായി ഇളകുന്നുണ്ട്.

ഇയാള്‍ മറുവശത്തേക്കു കടന്ന നിമിഷം തന്നെ സ്ലാബുകള്‍ ഇടിഞ്ഞ് നടപ്പാത ഓടയിലേക്കു പതിച്ചു. അമ്പരന്നു നില്‍ക്കുന്ന യാത്രക്കാരനെയും ആളുകള്‍ ഓടിക്കൂടുന്നതും വിഡിയോയില്‍ കാണാം. ദില്ലിയിലാണ് ( Delhi ) സംഭവം

വ്യവസായിയായ ആനന്ദ് മഹീന്ദ്രയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വിഡിയോ പങ്കുവച്ചത്. ആനന്ദ് മഹീന്ദ്ര പങ്കുവച്ച വിഡിയോയ്ക്കു നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

റോഡിലൂടെ നടന്നു വന്നയാള്‍ ഒരു കടയിലേക്കു കയറുന്നതിനായി നടപ്പാത കുറുകെ കടക്കുന്നതാണ് 30 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ഉള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here