സ്വർണ്ണക്കടത്ത് സംഘം തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ ഇർഷാദി(irshad)ൻ്റെ കുടുംബത്തെ മുഖ്യപ്രതി സ്വാലിഹ് ഭീഷണപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്. ഇർഷാദിനെ തട്ടികൊണ്ടുപോയ ശേഷം വീട്ടുകാർക്ക് അയച്ചതാണിത്.
വീടിന്(home) മുന്നിൽ ഇർഷാദിന്റെ മൃതദേഹം(deadbody) കൊണ്ടിടുമെന്നായിരുന്നു ഭീഷണി. സ്വാലിഹ് വിദേശത്തേക്ക് പോയത് ഇർഷാദിന്റെ മരണം ഉറപ്പാക്കിയതിന് ശേഷമാണെന്നാണ് പൊലീസ്(police) നിഗമനം. ഇർഷാദിന്റെത് ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
തട്ടിക്കൊണ്ടുപോയവർ വീട്ടുകാർക്ക് അയച്ചുകൊടുത്ത ഫോട്ടോയിൽ ഇർഷാദിന്റെ കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു. ഇർഷാദ് ക്രൂരമായ മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഇൻക്വസ്റ്റ് റിപ്പോർട്ടിൽ നെറ്റിയിൽ മുറിവുണ്ടായിരുന്നതായി പറയുന്നുണ്ട്. അതേസമയം പ്രതികൾക്കായി റെഡ് കോർണർ നോട്ടീസ് ഉടൻ പുറപ്പെടുവിക്കും. കേസിൽ പ്രതികളെ നാട്ടിലെത്തിക്കാൻ പോലീസ് നീക്കം നടത്തുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.