
നടിയെ ആക്രമിച്ച കേസ് ( Actress Rape case) പരിഗണിക്കാന്‍ എറണാകുളം ( Ernakulam ) പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കഴിയില്ലെന്ന് പ്രോസിക്യൂഷന്‍. ജഡ്ജി ഹണി എം. വര്‍ഗീസിന് മുന്നില്‍ അപേക്ഷ സമര്‍പ്പിച്ചു. സിബിഐ കോടതിക്കാണ് കേസ് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നത്.
ജോലിഭാരം കാരണം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കേസ് കൈമാറാന്‍ കഴിയില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തതും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കേസ് ഫയല്‍ ഏത് കോടതിയുടെ അധികാരപരിധിയിലെന്ന് തീരുമാനിക്കണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അജകുമാര്‍ ഹര്‍ജിയില്‍
ഹണി എം. വര്‍ഗീസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായപ്പോള്‍ കേസ് രേഖകള്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. കേസ് ഈ മാസം 11 ന് പരിഗണിക്കും
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here