Krishna Theja : ജോലി ചെയ്തുകൊണ്ട് പഠനം; മൂന്ന് പ്രാവശ്യം ഐ.എ.എസില്‍ പരാജയപ്പെട്ടു; ഇപ്പോള്‍ കുട്ടികളുടെ പ്രിയപ്പെട്ട കലക്ടര്‍മാമന്‍ – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Monday, August 8, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    രാവിലെ നേരത്തെ എണീറ്റ് റെഡിയാവണം; കെട്ടിപിടിച്ച് പറയണം… അച്ഛാ അമ്മേ ഞാന്‍ നന്നായി പഠിക്കും: വീണ്ടും കുറിപ്പുമായി കളക്ടര്‍ മാമന്‍

    രാവിലെ നേരത്തെ എണീറ്റ് റെഡിയാവണം; കെട്ടിപിടിച്ച് പറയണം… അച്ഛാ അമ്മേ ഞാന്‍ നന്നായി പഠിക്കും: വീണ്ടും കുറിപ്പുമായി കളക്ടര്‍ മാമന്‍

    Wayanad; വയനാട് മേപ്പാടി മുണ്ടക്കൈയിൽ മണ്ണിടിച്ചിൽ; ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

    Wayanad; വയനാട് മേപ്പാടി മുണ്ടക്കൈയിൽ മണ്ണിടിച്ചിൽ; ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

    Akasha Air; ഇനി ചുരുങ്ങിയ ചിലവില്‍ വിമാന യാത്ര നടത്താം; ആകാശ എയര്‍ സർവീസ് തുടങ്ങി

    Akasha Air; ഇനി ചുരുങ്ങിയ ചിലവില്‍ വിമാന യാത്ര നടത്താം; ആകാശ എയര്‍ സർവീസ് തുടങ്ങി

    Gaza; ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; 24 മരണം

    Gaza; ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; 24 മരണം

    Draupadi Murmu; എക്കാലവും അഭിമാനിക്കാവുന്ന ചരിത്ര നേട്ടം; മലയാളി താരങ്ങളെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

    Draupadi Murmu; എക്കാലവും അഭിമാനിക്കാവുന്ന ചരിത്ര നേട്ടം; മലയാളി താരങ്ങളെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

    CPI; എപി ജയൻ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി

    CPI; എപി ജയൻ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

Krishna Theja : ജോലി ചെയ്തുകൊണ്ട് പഠനം; മൂന്ന് പ്രാവശ്യം ഐ.എ.എസില്‍ പരാജയപ്പെട്ടു; ഇപ്പോള്‍ കുട്ടികളുടെ പ്രിയപ്പെട്ട കലക്ടര്‍മാമന്‍

by വെബ്‌ ഡസ്ക്
2 days ago
Krishna Theja :  ജോലി ചെയ്തുകൊണ്ട് പഠനം; മൂന്ന് പ്രാവശ്യം ഐ.എ.എസില്‍ പരാജയപ്പെട്ടു; ഇപ്പോള്‍ കുട്ടികളുടെ പ്രിയപ്പെട്ട കലക്ടര്‍മാമന്‍
Share on FacebookShare on TwitterShare on Whatsapp

Read Also

Idukki Dam:ഇടുക്കി അണക്കെട്ട് നാളെ തുറക്കും;റൂള്‍ കര്‍വ് നിലനിര്‍ത്തുകയാണ് ലക്ഷ്യം:ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്

പമ്പയിൽ നിന്ന് മൂന്നു മണിക്ക് ശേഷം മല കയറാൻ അനുവദിക്കില്ല

Divya S Iyer: ഭക്ഷണമില്ലാതെ പച്ചച്ചക്ക കഴിച്ചു എന്നത് വാസ്തവ വിരുദ്ധമായ വാർത്തയും ചിത്രവും: കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യർ

ആലപ്പു‍ഴ കലക്ടറുടെ ഒരു പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കുട്ടികള്‍ക്കെല്ലാം പ്രിയങ്കരനായ ആലപ്പു‍ഴ ജില്ലാ കലക്ടര്‍ കൃഷ്ണ തേജയാണ് തന്‍റെ ജീവിത അനുഭവങ്ങള്‍ ഒരു പ്രസംഗത്തിലൂടെ പറയുന്നത്.

“വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് എനിക്ക് നന്നായി അറിയാം. ഏഴാം ക്ലാസ് വരെ ഒരു ശരാശരി വിദ്യാര്‍ഥിയായിരുന്നു ഞാന്‍. എട്ടാം ക്ലാസിലേക്ക് കടന്നപ്പോള്‍ വീട്ടില്‍ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായി.

അതോടെ പഠനം നിര്‍ത്തി ഏതെങ്കിലും കടയില്‍ ജോലിക്ക് പോകണമെന്നും അത് കുടുംബത്തിന് സഹായകമാകുമെന്നും ബന്ധുക്കള്‍ പറഞ്ഞു. പക്ഷേ, അച്ഛനും അമ്മയ്ക്കും എന്റെ വിദ്യാഭ്യാസം നിര്‍ത്താന്‍ താല്‍പര്യം ഇല്ലായിരുന്നു. പഠനം തുടരാനുള്ള പണവുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പ്രസംഗത്തില്‍ പറയുന്നു.

കൃഷ്ണ തേജയുടെ വാക്കുകള്‍

“വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് എനിക്ക് നന്നായി അറിയാം. ഏഴാം ക്ലാസ് വരെ ഒരു ശരാശരി വിദ്യാര്‍ഥിയായിരുന്നു ഞാന്‍. എട്ടാം ക്ലാസിലേക്ക് കടന്നപ്പോള്‍ വീട്ടില്‍ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായി. അതോടെ പഠനം നിര്‍ത്തി ഏതെങ്കിലും കടയില്‍ ജോലിക്ക് പോകണമെന്നും അത് കുടുംബത്തിന് സഹായകമാകുമെന്നും ബന്ധുക്കള്‍ പറഞ്ഞു. പക്ഷേ, അച്ഛനും അമ്മയ്ക്കും എന്റെ വിദ്യാഭ്യാസം നിര്‍ത്താന്‍ താല്‍പര്യം ഇല്ലായിരുന്നു. പഠനം തുടരാനുള്ള പണവുമുണ്ടായിരുന്നില്ല.

വിദ്യാഭ്യാസം തുടരണമെന്നും അതിന് വേണ്ടി എത്ര പണം വേണമെങ്കിലും സഹായിക്കാമെന്നും ഒരു അയല്‍ക്കാരന്‍ പറഞ്ഞു. പക്ഷേ, ഒരാളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ എന്റെ അമ്മയ്ക്ക് താല്പര്യമില്ലായിരുന്നു. തുടര്‍ന്ന് അമ്മ പറഞ്ഞതനുസരിച്ച് സ്‌കൂള്‍ വിട്ടുവന്നശേഷം വൈകുന്നേരം ആറ് മണിമുതല്‍ രാത്രി ഒമ്പത് മണിവരെ ഒരു മരുന്നുകടയില്‍ ജോലിക്ക് പോകാന്‍ തുടങ്ങി. എല്ലാ മാസവും അവിടെനിന്ന് കിട്ടുന്ന ശമ്പളത്തിലാണ് എട്ടും ഒന്‍പതും പത്തും ക്ലാസുകള്‍ പഠിച്ചത്.

വിദ്യാഭ്യാസം എത്ര പ്രധാനമാണെന്ന് അപ്പോള്‍ ഞാന്‍ മനസിലാക്കി. അന്നു മുതല്‍ നന്നായി പഠിക്കാന്‍ ആരംഭിച്ചു. പത്താം ക്ലാസിലും ഇന്റര്‍മീഡിയറ്റിനും ടോപ്പറായി. എഞ്ചിനീയറിങ് സ്വര്‍ണ മെഡല്‍ ജേതാവായി. എഞ്ചിനീയറിങ് പഠനശേഷം എനിക്ക് ഐ.ബി.എമ്മില്‍ ജോലി ലഭിച്ചു. ഡല്‍ഹിയില്‍ ജോലിചെയ്യുന്ന സമയത്ത് ഒപ്പം താമസിക്കുന്നയാള്‍ക്കാണ് ഐ.എ.എസ്. എടുക്കണമെന്ന് താല്പര്യമുണ്ടായിരുന്നത്. എനിക്ക് ഐ.എ.എസ്. എന്താണെന്നൊന്നും അറിയില്ലായിരുന്നു. താമസിക്കുന്ന സ്ഥലത്തുനിന്ന് ഐ.എ.എസ്. പരിശീലന സ്ഥാപനത്തിലേക്ക് 30 കിലോമീറ്റര്‍ ദൂരമുണ്ട്. അദ്ദേഹത്തിന് എല്ലാ ദിവസവും പോയിവരാന്‍ ഒരു കൂട്ട് വേണം. തുടര്‍ന്ന് ഐ.എ.എസ്. പരിശീലനത്തിന് എന്നെ നിര്‍ബന്ധിച്ച് ചേര്‍ത്തു.

പഠിക്കാന്‍ ആരംഭിച്ചപ്പോള്‍ എനിക്ക് മനസിലായി ഐ.എ.എസ്. എന്നത് കേവലം ജോലിയല്ല, ഒരു സേവനമാണെന്ന്. ആദ്യത്തെ അവസരത്തില്‍ ഞാന്‍ തോറ്റു. അതോടെ ജോലി ചെയ്തുകൊണ്ട് പഠിക്കാന്‍ സാധിക്കില്ലെന്ന് മനസിലായി. ആദ്യത്തെ തോല്‍വിയോടെ ജോലി ഉപേക്ഷിച്ച് പഠിക്കാന്‍ ആരംഭിച്ചു. 15 മണിക്കൂറോളം കഷ്ടപ്പെട്ട് പഠിച്ചു. പക്ഷേ, രണ്ടാമതും മൂന്നാമതും പരീക്ഷയില്‍ പരാജയപ്പെട്ടു. പത്താംക്ലാസിലും ഇന്റര്‍മീഡിയറ്റിലും എഞ്ചിനീയറിങ്ങിലും ഞാനായിരുന്നു സംസ്ഥാനത്ത് ഒന്നാമത്. പക്ഷേ, മൂന്ന് പ്രാവശ്യവും ഐ.എ.എസില്‍ പരാജയപ്പെട്ടു.

മൂന്ന് പരാജയങ്ങള്‍ക്ക് ശേഷം എന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. എന്റെ ആത്മവിശ്വാസം പൂജ്യമായി. എന്തുകൊണ്ട് ഐ.എ.എസ്. കിട്ടുന്നില്ല എന്ന് ആലോചിച്ചു. ഏകദേശം 30 ദിവസത്തോളം ആചോചിച്ചിട്ടും എന്തുകൊണ്ടാണ് തോറ്റു പോയതെന്നതിന് ഉത്തരം ലഭിച്ചില്ല. എന്തുകൊണ്ട് എനിക്ക് ഐ.എ.എസ്. കിട്ടുന്നില്ലെന്ന് സുഹൃത്തുക്കളോടും ചോദിച്ചു. നിങ്ങള്‍ക്ക് കഴിവുണ്ട്, ബുദ്ധിയുണ്ട് എന്നിട്ടും എന്തുകൊണ്ട് കിട്ടുന്നില്ലെന്ന് ഞങ്ങള്‍ക്കും അറിയില്ലെന്നാണ് സുഹൃത്തുക്കള്‍ മറുപടി പറഞ്ഞത്.

പരിശീലനം ഉപേക്ഷിച്ച് ഐടി കമ്പനിയില്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നതിനേക്കുറിച്ചും ഞാന്‍ ആലോചിച്ചു. ഐടി കമ്പനിയില്‍ ഇന്റര്‍വ്യൂവിന് പോയ എനിക്ക് ജോലി ലഭിച്ചു. ആതോടെ ഐ.എ.എസ്. പരിശീലനം ഉപേക്ഷിച്ച് ഐടി കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ച കാര്യം എല്ലാ സുഹൃത്തുക്കളേയും വിളിച്ച് അറിയിച്ചു. ഇക്കാര്യം കൂട്ടുകാരില്‍ നിന്ന് എന്റെ ചില ശത്രുക്കള്‍ അറിഞ്ഞു. പിറ്റേദിവസം മൂന്ന് ശത്രുക്കള്‍ എന്റെ മുറിയിലെത്തി എന്നെ കണ്ടു. എന്നോട് അഞ്ച് മിനിറ്റ് സംസാരിക്കണമെന്ന് അവര്‍ പറഞ്ഞു. കൃഷ്ണ നീ ശരിയായ തീരുമാനമാണ് എടുത്തത്, നിനക്ക് ഐ.എ.എസ്. ലഭിക്കില്ല. ഐടി കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നത് ശരിയായ തീരുമാനമാണെന്ന് അവര്‍ പറഞ്ഞു.

എന്തുകൊണ്ട് എനിക്ക് ഐ.എ.എസ്. കിട്ടുന്നില്ല എന്ന് അവരോട് തിരിച്ച് ചോദിച്ചു. അവര്‍ ഉടന്‍ തന്നെ മൂന്ന് കാരണങ്ങള്‍ പറഞ്ഞു. ഐ.എ.എസ്. ലഭിക്കാന്‍ എഴുത്ത് പരീക്ഷയില്‍ 2000 മാര്‍ക്ക് എങ്കിലും കിട്ടണം പക്ഷേ, നിന്റെ കയ്യക്ഷരം വളരെ മോശം ആണ്. പോയിന്റു മാത്രം എഴുതിയാല്‍ നല്ല മാര്‍ക്ക് കിട്ടില്ല. പാരഗ്രാഫ് ആയി കഥ പോലെ ഉത്തരം എഴുതണം. അത് എങ്ങനെ എഴുതണം എന്ന് നിനക്ക് അറിയില്ല. നീ സ്‌ട്രെയിറ്റ് ഫോര്‍വേഡായാണ് ഉത്തരം എഴുതിയത്. പകരം, വളരെ ഡിപ്ലോമാറ്റിക്കായും കണ്‍വിന്‍സിങ്ങായും ഉത്തരം എഴുതണം.

അവര്‍ ഈ മൂന്ന് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തിരിച്ചുപോയി. അപ്പോള്‍ എനിക്ക് ഒരു കാര്യം മനസിലായി. നിങ്ങള്‍ക്ക് നിങ്ങളുടെ നല്ല വശങ്ങളെക്കുറിച്ച് അറിയണമെങ്കില്‍ സുഹൃത്തുക്കളോട് ചോദിക്കണം. ചീത്ത വശങ്ങളേക്കുറിച്ച് അറിയണമെങ്കില്‍ ശത്രുക്കളോട് ചോദിക്കുക. തുടര്‍ന്ന് കൈയക്ഷരം നന്നാക്കാന്‍ ഞാന്‍ പരിശ്രമം ആരംഭിച്ചു. നന്നായി എഴുതാനും ഉത്തരങ്ങള്‍ മനോഹരമാക്കാനും പഠിച്ചു. ഒടുവില്‍ എന്റെ മൂന്ന് പോരായ്മകള്‍ പരിഹരിച്ച് പരീക്ഷ എഴുതി. പ്രിലിമിനറി പാസായി, മെയിന്‍ പാസായി, ഇന്റര്‍വ്യൂ പാസായി. 66-ാം റാങ്ക് കരസ്ഥമാക്കി ഐഎഎസ് നേടി. ”

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: Alappuzha CollectorCollectorKrishna Theja
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

രാവിലെ നേരത്തെ എണീറ്റ് റെഡിയാവണം; കെട്ടിപിടിച്ച് പറയണം… അച്ഛാ അമ്മേ ഞാന്‍ നന്നായി പഠിക്കും: വീണ്ടും കുറിപ്പുമായി കളക്ടര്‍ മാമന്‍
Big Story

രാവിലെ നേരത്തെ എണീറ്റ് റെഡിയാവണം; കെട്ടിപിടിച്ച് പറയണം… അച്ഛാ അമ്മേ ഞാന്‍ നന്നായി പഠിക്കും: വീണ്ടും കുറിപ്പുമായി കളക്ടര്‍ മാമന്‍

August 7, 2022
Wayanad; വയനാട് മേപ്പാടി മുണ്ടക്കൈയിൽ മണ്ണിടിച്ചിൽ; ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
Kerala

Wayanad; വയനാട് മേപ്പാടി മുണ്ടക്കൈയിൽ മണ്ണിടിച്ചിൽ; ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

August 7, 2022
Akasha Air; ഇനി ചുരുങ്ങിയ ചിലവില്‍ വിമാന യാത്ര നടത്താം; ആകാശ എയര്‍ സർവീസ് തുടങ്ങി
Latest

Akasha Air; ഇനി ചുരുങ്ങിയ ചിലവില്‍ വിമാന യാത്ര നടത്താം; ആകാശ എയര്‍ സർവീസ് തുടങ്ങി

August 7, 2022
Gaza; ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; 24 മരണം
Latest

Gaza; ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; 24 മരണം

August 7, 2022
Draupadi Murmu; എക്കാലവും അഭിമാനിക്കാവുന്ന ചരിത്ര നേട്ടം; മലയാളി താരങ്ങളെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു
Latest

Draupadi Murmu; എക്കാലവും അഭിമാനിക്കാവുന്ന ചരിത്ര നേട്ടം; മലയാളി താരങ്ങളെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

August 7, 2022
CPI; എപി ജയൻ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി
Kerala

CPI; എപി ജയൻ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി

August 7, 2022
Load More

Latest Updates

രാവിലെ നേരത്തെ എണീറ്റ് റെഡിയാവണം; കെട്ടിപിടിച്ച് പറയണം… അച്ഛാ അമ്മേ ഞാന്‍ നന്നായി പഠിക്കും: വീണ്ടും കുറിപ്പുമായി കളക്ടര്‍ മാമന്‍

Wayanad; വയനാട് മേപ്പാടി മുണ്ടക്കൈയിൽ മണ്ണിടിച്ചിൽ; ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

Akasha Air; ഇനി ചുരുങ്ങിയ ചിലവില്‍ വിമാന യാത്ര നടത്താം; ആകാശ എയര്‍ സർവീസ് തുടങ്ങി

Gaza; ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; 24 മരണം

Draupadi Murmu; എക്കാലവും അഭിമാനിക്കാവുന്ന ചരിത്ര നേട്ടം; മലയാളി താരങ്ങളെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

CPI; എപി ജയൻ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി

Don't Miss

ബിർമിങ്ഹാമിലെ മലയാളി ചരിതം
Big Story

ബിർമിങ്ഹാമിലെ മലയാളി ചരിതം

August 5, 2022

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

തലശ്ശേരിയിൽ ഇംഗ്ലീഷിന്റെ പത്രാസ് കാട്ടിയ മാളിയേക്കല്‍ മറിയുമ്മ

ബിർമിങ്ഹാമിലെ മലയാളി ചരിതം

#SmartMayor ഹാഷ് ടാഗുമായി SmartCity യിലെ യുവത; തിരുവനന്തപുരത്ത് ഹിറ്റായി മേയറുടെ ക്യാമ്പയിൻ

V. Sivankutty : പ്ലസ് വൺ പ്രവേശനം : ആദ്യ അലോട്ട്മെന്റ് 5 ന് ആരംഭിക്കും

കൈ കൊണ്ട് ഗോഷ്ടി കാണിച്ച് പെണ്‍കുട്ടി, തലമുടിയില്‍ പിടിച്ചുവലിച്ച് കുരങ്ങന്‍; ഒടുവില്‍ സംഭവിച്ചത്|Social Media

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • രാവിലെ നേരത്തെ എണീറ്റ് റെഡിയാവണം; കെട്ടിപിടിച്ച് പറയണം… അച്ഛാ അമ്മേ ഞാന്‍ നന്നായി പഠിക്കും: വീണ്ടും കുറിപ്പുമായി കളക്ടര്‍ മാമന്‍ August 7, 2022
  • Wayanad; വയനാട് മേപ്പാടി മുണ്ടക്കൈയിൽ മണ്ണിടിച്ചിൽ; ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി August 7, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE