Dam: ബാണാസുര അണക്കെട്ടിന് ഓറഞ്ച് അലർട്ട്: ജാഗ്രതാ മുന്നറിയിപ്പ്

വയനാട്(wayanad) ബാണാസുര സാഗർ അണക്കെട്ടിൽ(banasura sagar dam) ജലനിരപ്പ് 773 മീറ്റര്‍ എത്തിയതോടെ ‍ ഓറഞ്ച് അലർട്ട്(orange alert) പ്രഖ്യാപിച്ചു. 774 മീറ്ററാണ് ജലസംരണയുടെ ഇന്നത്തെ അപ്പർ റൂൾ ലെവൽ. പ്രദേശവാസികൾക്ക് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജില്ലയിൽ പൊതുവിൽ ശക്തമായ മഴ(rain)ക്ക്‌ കുറവുണ്ട്‌. ശക്തമായ മഴ ഇല്ലെങ്കിലും ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി മഴ ലഭിക്കുന്നുണ്ട് . ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബാണാസുര അണക്കെട്ടിൽ കഴിഞ്ഞദിവസം ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിരുന്നു.

ജലനിരപ്പ് 773 മീറ്റര്‍ എത്തിയതോടെയാണ്‌ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 774 മീറ്ററാണ് ജലസംഭരണിയുടെ ഇന്നത്തെ അപ്പർ റൂൾ ലെവൽ. ഡാമിലെ അധിക ജലം താഴേക്ക് ഒഴിക്കിവിടുന്നതിനുള്ള നടപടികളുടെ ഭാഗമായുള്ള രണ്ടാംഘട്ട മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട്.

മഴ തുടരുന്നതിനാൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന മേഖകലകളിൽ നിന്ന് 201 കുടുംബങ്ങളെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.
15 ദുരിതാശ്വാസ ക്യാമ്പുകളാണ്‌ നിലവിൽ ഉള്ളത്‌.ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ദുരന്ത പ്രതികരണ സേന രൂപീകരിച്ചിട്ടുണ്ട്.

നിലവിൽ ജില്ലയിൽ ക്വാറികളുടെ പ്രവര്‍ത്തനത്തിനും, മണ്ണെടുക്കല്‍ ഖനനത്തിനും വിലക്കുണ്ട്. ഇതിനുപുറമേ മലയോര മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News