
വിപണി വിലയ്ക്ക് കെഎസ്ആർടിസിക്ക് ( KSRTC) ഡീസൽ നൽകാനാകില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ. വിപണി വിലയ്ക്ക് ഡീസൽ നൽകാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി നൽകിയ ഹർജി കനത്ത പിഴ ചുമത്തി തള്ളമെന്നും കമ്പനി കോടതിയിൽ ആവശ്യപ്പെട്ടു.
ഡീസൽ വില നിർണയത്തിൽ കോടതിക്ക് അധികാരം ഇല്ലെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ഐ.ഒ.സി വ്യക്തമാക്കി.
ബൾക്ക് ഉപഭോക്താക്കൾക്കുള്ള വില കൂട്ടിയ ശേഷം കെഎസ്ആർടിസി തങ്ങളിൽ നിന്ന് ഡീസൽ വാങ്ങിയിട്ടില്ലെന്നും ഇന്ത്യൻ ഓയിൽ കോർപറേഷൻ സുപ്രീംകോടതിയെ അറിയിച്ചു. കെഎസ്ആർടിസി നിലവിൽ ചെറുകിട പമ്പുകളിൽ നിന്ന് ഡീസൽ വാങ്ങുന്നുണ്ട്.
അതിനാൽ തന്നെ അവരുടെ ഒരു മൗലിക അവകാശങ്ങളും ലംഘിക്കപ്പെട്ടിട്ടില്ല എന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡീസൽ വാങ്ങിയ ഇനത്തിൽ ഇത് വരെ 139.97 കോടി രൂപ കെഎസ്ആർടിസി തങ്ങൾക്ക് നൽകാൻ ഉണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഡീസല്‍ പ്രതിസന്ധി കാരണം ഷെഡ്യൂളുകള്‍ പുനക്രമീകരിച്ച്
കെഎസ്ആര്‍ടിസി. വരുമാനമില്ലാത്ത സര്‍വീസുകള്‍ തല്‍ക്കാലം വെട്ടിച്ചുരുക്കാന്‍ മാനേജ്‌മെന്റ് നിര്‍ദേശം. പ്രതിസന്ധിക്ക് കാരണം മനേജ്‌മെന്‍റിന്‍റെ കെടുകാര്യസ്ഥതയെന്ന് സി.ഐ.ടി.യു. ഡീസല്‍ ക്ഷാമം പറഞ്ഞ് ജീവനക്കാരുടെ ഡ്യൂട്ടി നിക്ഷേധിക്കരുതെന്നും ജീവനക്കാരുടെ സംഘടകള്‍ ആവശ്യപ്പെട്ടു.
139 കോടിയാണ് ഡീസല്‍ അടിച്ച വകയില്‍ കെഎസ്ആര്‍ടിസി എണ്ണ കമ്പനികള്‍ക്ക് നല്‍കാനുള്ളതെന്നാണ് മാനേജ്‌മെന്റ് വാദം.കഴിഞ്ഞ ആഴ്ച മാത്രം ഈ ഇനത്തില്‍ 13 കോടി രൂപ നല്‍കാനുണ്ടെന്നും പറയുന്നു. ഔട്ട്‌ലെറ്റുകളില്‍ നിന്ന് എണ്ണ അടിക്കണമെങ്കില്‍ കൈയ്യില്‍ രൊക്കം കാശ് വേണം. ശമ്പളം വിതരണം ചെയ്യേണ്ടതിനാല്‍ കൈയ്യില്‍ കാശില്ലെന്നാണ് ് മാനേജ്‌മെന്റ് പറയുന്നത്.
പ്രതിസന്ധി ഒഴിവാക്കാന്‍ വരുമാനമില്ലാത്ത സര്‍വ്വീസുകള്‍ തല്‍ക്കാലം ഒഴിവാക്കാനാണ് നിര്‍േദശം.പരമാവധി ദീര്‍ഘദൂര സര്‍വ്വീസുകള്‍ തിരക്കിന് ആനുപാതികമായി ഓപ്പറേറ്റ് ചെയ്യും. കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ്, ബൈപ്പാസ് റൈഡര്‍ തുടങ്ങി റിസര്‍വേഷന്‍ നല്‍കിയിട്ടുള്ള ഇന്റര്‍സ്റ്റേറ്റ് സര്‍വ്വീസുകളും ഓടിക്കും.അതായത് ഒരു കി.മീറ്ററിന് 35 രൂപയില്‍ കുറയാതെ വരുമാനം ലഭിക്കുന്ന ട്രിപ്പുകളെ നടത്താന്‍ പാടുള്ളുവെന്നാണ് മാനേജ്‌മെന്റിന്റെ തീരുമാനം.
തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇന്ധന പ്രതിസന്ധി പരിഹരിക്കുമെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം. അേതസമയം പ്രതിസന്ധിക്ക് കാരണം മനേജ്‌മെന്റ്ിന്റെ കെടുകാര്യസ്ഥതയെന്ന് സി.ഐ.ടി.യു. അടക്കമുള്ള സംഘടനകള്‍ ആേരാപിക്കുന്നു. മൂന്നര മാസത്തെ വരുമാനത്തില്‍ നിന്നാണ് ജീവനക്കാര്‍ക്ക് ശമ്പള കുടിശിക നല്‍കുന്നത്.ശമ്പളം വിതരണം നടത്തുന്നതിനാല്‍ കാശില്ലെന്ന വാദം തെറ്റാണെന്നും സിഐടിയു നേതാക്കള്‍ പറയുന്നു.
ഷെഡ്യൂള്‍ വെട്ടിച്ചുരുക്കുന്നതിനാല്‍ ഡീസല്‍ ക്ഷാമം പറഞ്ഞ് ജീവനക്കാരുടെ ഡ്യൂട്ടി നിക്ഷേധിക്കരുതെന്നും ജീവനക്കാരുടെ സംഘടകള്‍ ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്ക് സ്റ്റാന്റ് ബൈ അറ്റന്റ്ന്‍സ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിഇഎ ജനറല്‍ സെക്രട്ടറി എസ്.വിനോദ് മാനേജ്‌മെന്റ്ിന് കത്തും നല്‍കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here