നാടൻ കോഴി കൊണ്ടു കൊതിപ്പിക്കും രുചിയിൽ കോഴി വരട്ടിയത് ഇതാ

നാടൻ കോഴി വരട്ടിയത് തയ്യാറാക്കാൻ വേണ്ട വിഭവങ്ങൾ

1.ഇളം പ്രായത്തിലുള്ള നാടൻ കോഴി – ഒന്ന്

2.മല്ലി – 100 ഗ്രാം

വറ്റൽമുളക് – 50 ഗ്രാം

പെരുംജീരകം – 50 ഗ്രാം

3.ചുവന്നുള്ളി – 200 ഗ്രാം, അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

ഉപ്പ് – പാകത്തിന്

വെളിച്ചെണ്ണ – 100 ഗ്രാം

4.വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ

5.ചുവന്നുള്ളി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

6.ഉലുവ – ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

∙കോഴി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ എണ്ണ ചേർക്കാതെ ചട്ടിയിലിട്ടു നന്നായി മൂപ്പിച്ചു വറുത്തശേഷം പൊടിച്ചു നന്നായി അരച്ചു വയ്ക്കുക.

∙പിന്നീട് കോഴിയും അരപ്പും മൂന്നമത്തെ ചേരുവയും യോജിപ്പിച്ചു നന്നായി തിരുമ്മി വയ്ക്കുക.

∙മൺചട്ടി അടുപ്പിൽ വച്ചു ചൂടാകുമ്പോൾ, പുരട്ടിവച്ചിരിക്കുന്ന കോഴി ചേർത്തു വേവിക്കുക.

∙അൽപം വെളിച്ചെണ്ണയിൽ ചുവന്നുള്ളി മൂപ്പിച്ച് ഉലുവ ചേർത്തു പൊട്ടിച്ചതു കോഴിക്കറിയിൽ ചേർത്തിളക്കി അടുപ്പിൽ നിന്നു വാങ്ങാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News