ADVERTISEMENT
തായ്‌വാനിൽ സന്ദർശനം നടത്തിയ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിക്കും കുടുംബാംഗങ്ങൾക്കും ഉപരോധം ഏർപ്പെടുത്തി ചൈന. ചൈനയുടെ ആശങ്കകളെ പെലോസി അവഗണിച്ചുവെന്നും ചൈനയുടെ ദ്വീപിലേക്ക് അനുമതിയില്ലാതെ പ്രവേശിച്ചത് അംഗീകരിക്കാനാവില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
തായ്‌വാന് ചുറ്റും ചൈന നടത്തുന്ന സൈനികാഭ്യാസങ്ങളെ വിമര്‍ശിച്ച ജി സെവന്‍ രാജ്യങ്ങളുടെയും യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞരേയും വിളിച്ചു വരുത്തിയതായി ചൈന അറിയിച്ചു. ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യ ഇടപെടലാണ് നടത്തുന്നതെന്ന് വിദേശകാര്യ സഹമന്ത്രി ഡെങ് ലി പറഞ്ഞു. നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന് മറുപടിയായി ചൈനീസ് നാവിക സേനയുടെ കപ്പലുകളും യുദ്ധവിമാനങ്ങളും അയക്കുകയും തായ്‌വാന്‍ കടലിടുക്കില്‍ മിസൈലുകള്‍ വിക്ഷേപിക്കുകയും ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.