Volvo: ഇന്ത്യയിലെ ഏറ്റവും നീളമുള്ള ബസ് എത്തി; പുറത്തിറക്കിയത് വോള്‍വോ

ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോ(Volvo) ഏറ്റവും പുതിയ തലമുറയില്‍പ്പെട്ട ബസുകള്‍(Bus) ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുകയാണ്. വോള്‍വോ 9600 പ്ലാറ്റ്ഫോമില്‍പ്പെട്ട ഈ ബസ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബസാണെന്നാണ് വോള്‍വോയുടെ അവകാശവാദം.

15 മീറ്റര്‍ നീളമുള്ള ഈ ബസില്‍ 55 പേര്‍ക്കാണ് യാത്ര ചെയ്യാന്‍ സാധിക്കുക. 40 ബെര്‍ത്തുകള്‍ ഉണ്ടാകും. 1.5 മീറ്റര്‍ നീളമുള്ള മറ്റൊരു വേരിയന്റില്‍ 47 പേര്‍ക്ക് സഞ്ചരിക്കാനാകും. ഇതില്‍ 36 സ്ലീപ്പര്‍ ബെര്‍ത്തുകളാണ്(Sleeper Berth) ഉണ്ടാകുക.

15 മീറ്റര്‍ വേരിയന്റില്‍ കോച്ചിനുള്ളില്‍ സ്റ്റോറേജ് ഷെല്‍ഫുകള്‍ ഉണ്ടാകും. ഫ്ലോര്‍ ഫ്ളാറ്റായിരിക്കും. ഓരോ ബെര്‍ത്തിനും യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടും പ്രത്യേകമായ എസി വെന്റുകളും റീഡിങ് ലൈറ്റുകളുമുണ്ടാകും.

വോള്‍വോയും D8K എഞ്ചിനാണ് ഈ ബസിന്റെ ഹൃദയം. 2200 ആര്‍പിഎമ്മില്‍ പരമാവധി പവറായ 350 എച്ച്പിയും 1200-1600 ആര്‍പിഎമ്മിനിടയില്‍ ഉയര്‍ന്ന ടോര്‍ക്കായ 1350 എന്‍എം ഉത്പാദിപ്പിക്കാനും ഈ എഞ്ചിന് സാധിക്കും. വോള്‍വോയുടെ ഓട്ടോമേറ്റഡ് മാനുവല്‍ ഗിയര്‍ബോക്സ് ടെക്നോളജിയായ ഐ-ഷിഫ്റ്റാണ് ഗിയര്‍ ബോക്സ് ടെക്നോളജി.

സുരക്ഷയിലേക്ക് വന്നാല്‍ ഇലക്ട്രോണിക്ക് ബ്രേക്കിങ് സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് എയ്ഡ്, ഇഎസ്പി, എബിഎസ് എന്നിവയെല്ലാം വോള്‍വോ 9600 ന്റെ ഭാഗമാണ്. ഓരോ രണ്ട് മീറ്ററിലും പാനിക്ക് ബട്ടണും സ്വയം പ്രകാശിക്കുന്ന എമര്‍ജന്‍സി ലൈറ്റുകളും വാഹനത്തിലുണ്ട്.

വോള്‍വോയുടെ ബംഗളൂരുവിലെ പ്ലാന്റില്‍ നിര്‍മിക്കുന്ന ഈ ബസിന് മികച്ച ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. നിരവധി പേര്‍ക്ക് സഞ്ചരിക്കാനാവുന്നത് കൊണ്ട് വാഹനം ഓപ്പറേറ്റ് ചെയ്യുന്നത് കൂടുതല്‍ ലാഭകരമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 1.3 കോടി മുതല്‍ 2 കോടി വരെ വില വരുന്ന വോള്‍വോ 9600 രണ്ടു മാസത്തിനുള്ളില്‍ ഡെലിവറി ആരംഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News