ഇടുക്കി ഡാം തുറന്നാല്‍ ആശങ്ക വേണ്ട;എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്:മന്ത്രി പി രാജീവ്|P Rajeev

(Idukki Dam)ഇടുക്കി ഡാം തുറന്നാല്‍ ആശങ്ക വേണ്ടെന്നും ഡാം തുറന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പി രാജീവ്(P Rajeev). അടിയന്തര ഘട്ടം വന്നാല്‍ പെരിയാര്‍ തീരത്തുള്ളവരെ മാറ്റി താമസിപ്പിക്കും. നദികളുടെ കൈവഴികളില്‍ ഒഴുക്കുള്ളതിനാല്‍ ഉയര്‍ന്നു വരുന്ന ജലനിരപ്പില്‍ ആശങ്കയില്ലെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി ഡാം തുറന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ചര്‍ച്ച ചെയ്തു. നദികളുടെ കൈവഴികളില്‍ ഒഴുക്കുള്ളതിനാല്‍ ഉയര്‍ന്നു വരുന്ന ജലനിരപ്പില്‍ ആശങ്കയില്ല. അടിയന്തര ഘട്ടം വന്നാല്‍ പെരിയാറില്‍ തീരത്തുള്ളവരെ മാറ്റി താമസിപ്പിക്കും. തഹസില്‍ദാര്‍മാര്‍ക്ക് ഇതിന്റെ ചുമതല നല്‍കിയെന്നും അപകട സാഹചര്യം നിലവിലില്ലെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി ഡാം നാളെ രാവിലെ പത്തിന് തുറക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഒരു ഷട്ടര്‍ 70 സമ.മീ ഉയര്‍ത്തി 50,000 ലിറ്റര്‍ ജലമാണ് പുറത്ത് വിടുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News